സത്യത്തെ അവഹേളിക്കാനാവും, പരാജയപ്പെടുത്താനാവില്ലെന്ന് സച്ചിൻ പൈലറ്റ്; ഉപമുഖ്യമന്ത്രി സ്ഥാനവും പിസിസി അധ്യക്ഷ സ്ഥാനവും നീക്കി കോൺഗ്രസ്

ജയ്പുർ: രാജസ്ഥാന്റെ ഉപമുഖ്യമന്ത്രിസ്ഥാനത്തുനിന്നും പിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും സച്ചിൻ പൈലറ്റിനെ നീക്കി കോൺഗ്രസിന്റെ കടുത്ത നടപടി. മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട് വിമത നീക്കം നടത്തിയെന്ന് കാണിച്ചാണ് പാർട്ടിയുടെ നടപടി.

അതേസമയം, കോൺഗ്രസിന്റെ നീക്കത്തോട് പ്രതികരിച്ച് സച്ചിൻ പൈലറ്റ് രംഗത്തെത്തി. സത്യത്തെ അവഹേളിക്കാനാവും, പരാജയപ്പെടുത്താനാവില്ല എന്ന് സച്ചിൻ ഹിന്ദിയിൽ ട്വീറ്റ് ചെയ്തു. കോൺഗ്രസ് അംഗമെന്ന വിവരണം സച്ചിൻ ട്വിറ്റർ ബയോയിൽനിന്ന് നീക്കം ചെയ്തിട്ടുമുണ്ട്.

നേരത്തെ, മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അശോക് ഗെഹ്‌ലോട്ടിനെ മാറ്റാതെ യാതൊരു ഒത്തുതീർപ്പിനുമില്ലെന്ന് സച്ചിൻ വ്യക്തമാക്കിയിരുന്നു. ഇതോടെ കോൺഗ്രസ് സച്ചിനെയും അദ്ദേഹത്തിനൊപ്പമുള്ളവരെയും പാർട്ടി പദവികളിൽ നിന്നും മന്ത്രിസ്ഥാനങ്ങളിൽ നിന്നും നീക്കുകയായിരുന്നു. ഗോവിന്ദ് സിങ് ഡോടാസരയാണ് പുതിയ പിസിസി അധ്യക്ഷൻ. സച്ചിന്റെ വിശ്വസ്തരും മന്ത്രിമാരുമായ വിശ്വേന്ദ്രസിങ്, രമേഷ് മീണ എന്നിവരെയും മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്.

Exit mobile version