റിലയൻസിന്റെ ഓഹരിവില സർവ്വകാല റെക്കോർഡിൽ; വാറൻ ബഫറ്റിനേയും പിന്നിലാക്കി മുകേഷ് അംബാനി ലോക സമ്പന്നരിൽ എട്ടാമത്

Ambani | business news

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വില സർവ്വകാല റെക്കോർഡിൽ എത്തിയതോടെ ലോക കോടിശ്വരന്മാരിൽ എട്ടാമനായി മുകേഷ് അംബാനി. ലോകത്തെ തന്നെ ഏറ്റവുകോടീശ്വരനായ വാറൻ ബഫറ്റിനെയും പിന്നിലാക്കി. ഇതോടെ കോടീശ്വരന്മാരിൽ ലോകത്തെതന്നെ എട്ടാം സ്ഥാനം അംബാനിക്ക് സ്വന്തമായി. ബഫറ്റ് ഒമ്പതാം സ്ഥാനക്കാരനുമായി.

ബ്ലൂംബർഗിന്റെ ലോക കോടീശ്വരന്മാരുടെ പട്ടികയിലാണ് അംബാനിക്ക് വൻ ഉയർച്ച ഉണ്ടായിരിക്കുന്നത്. മുകേഷ് അംബാനിയുടെ മൊത്തം ആസ്തി 68.3 ബില്യൺ ഡോളറാണ്. വാറൻ ബഫറ്റിന്റേതാകട്ടെ 67.9 ബില്യൺ ഡോളറും. സ്വത്ത് വർധിച്ചതോടെ കോടീശ്വരന്മാരുടെ ആദ്യ പത്തിൽപ്പെടുന്ന ഒരൊറ്റ ഏഷ്യക്കാരനായി 63 കാരനായ അംബാനി മാറി. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി 290 കോടി ഡോളർ നൽകിയതാണ് വാറൻ ബഫറ്റ് പിന്നിലാകാൻ കാരണം.

മാർച്ചിലെ റിലയൻസിന്റെ ഓഹരിവില ജൂലായിലെത്തിയപ്പോൽ ഇരട്ടിയിലേറെയായി ഉയർന്നത് അംബാനിക്ക് ഗുണമായി. ഫേസ്ബുക്ക് ഉൾപ്പടെയുള്ള വിദേശ നിക്ഷേപ സ്ഥാപനങ്ങളിൽനിന്നായി 1.15 ലക്ഷം കോടിയിലേറെ രൂപ നിക്ഷേപമായെത്തിയതാണ് ഓഹരി വിലകുതിക്കാനിടയാക്കിയത്. ഇതിനുപുറമെ ബ്രിട്ടീഷ് പെട്രോളിയുമായി ചേർന്ന് ഇന്ധനവിതരണം സജീവമാക്കാനുള്ള തീരുമാനവും ഓഹരിവില കുതിക്കാനിടയാക്കി.

Exit mobile version