വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ട യുവാവിന് കിട്ടിയത് ജയില്‍ ശിക്ഷ..! ചതിച്ചത് ഒടുക്കത്തെ ഇംഗ്ലീഷ്

പട്‌ന: ഭാര്യയില്‍നിന്നും വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ട യുവാവിന് കിട്ടിയത് ജയില്‍ ശിക്ഷ. അബദ്ധം പറ്റിയത് പോലീസിന,് കേസില്‍ കോടതി ഉത്തരവ് തെറ്റിച്ച് വായിച്ചതാണ് പരാതിക്കാരനെ ജയിലിലാക്കിയത്. ജഹ്നാബാദ് സ്വദേശിയായ നീരജ് കുമാറിനെയാണ് പൊലീസ് ഒരു രാത്രി മുഴുവനും അഴിക്കുള്ളില്‍ കിടത്തിയത്.

ഭാര്യയ്ക്ക് മാസം നല്‍കാനുള്ള തുക സംബന്ധിച്ച് പുറപ്പെടുവിച്ച കോടതി ഉത്തരവ് തെറ്റിവായിച്ചാണ് പോലീസ് നീരജ് കുമാറിനെ ജയിലിലടച്ചത്. ഉത്തരവില്‍ വാറണ്ട് എന്നായിരുന്നു എഴുതിയിട്ടുണ്ടായിരുന്നത്. എന്നാല്‍ അറസ്റ്റ് വാറണ്ട് ആണെന്ന് തെറ്റ് ധരിച്ച പോലീസ് നീരജിനെ ലോക്കപ്പില്‍ കിടത്തുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ ഭാര്യയ്ക്ക് മാസം ഒരു നിശ്ചിത തുക നല്‍കുന്നതിനായി ഭര്‍ത്താവിന്റെ ആസ്തികള്‍ വിലയിരുത്തുന്നതിനുള്ള ഡിസ്‌ട്രെസ് വാറണ്ട് ആയിരുന്നു കോടതി പുറപ്പെടുവിച്ചത്.

അതേസമയം ഉത്തരവ് ഇംഗ്ലീഷില്‍ ആയിരുന്നെന്നും അതില്‍ എവിടേയും അറസ്റ്റ് വാറണ്ട് എന്ന് എഴുതിയിട്ടില്ലെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 2014ലാണ് നീരജ് കോടതില്‍ വിവാഹമോചന പരാതി നല്‍കിയത്. ഇതിനു പിന്നാലെ നീരജിന്റെ ഭാര്യ രേണു ദേവി ഇയാള്‍ക്കെതിരെ കോടതിയില്‍ സ്ത്രീധന കേസും രജിസ്റ്റര്‍ ചെയ്തിരുന്നു.

Exit mobile version