‘ഇനി വാട്‌സാപ്പിലും രേഖകള്‍ അയക്കാം’; കൊവിഡിന്റെ പശ്ചാത്തലത്തില്‍ അനുമതി നല്‍കി സുപ്രീംകോടതി

ന്യൂഡല്‍ഹി: കേസ് രേഖകള്‍, നോട്ടീസുകള്‍ തുടങ്ങിയവ ഇ മെയില്‍, വാട്‌സാപ്പ് പോലുള്ള മെസഞ്ചര്‍ സംവിധാനം വഴി കൈമാറാന്‍ അനുമതി നല്‍കി സുപ്രീംകോടതി. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് നടപടി. അതേസമയം ഇത്തരത്തില്‍ കേസ് രേഖകള്‍ കൈമാറുമ്പോള്‍ ആവശ്യമായ കരുതല്‍ ഉണ്ടാകണമെന്നും കോടതി പറഞ്ഞു.

അതിനിടെ ഉത്തര്‍പ്രദേശിലെ പോലീസ് ഏറ്റുമുട്ടലുകളെ കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി.ഘനശ്യാം ഉപാധ്യായ എന്ന അഭിഭാഷകന്‍ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. വികാസ് ദുബെയുടെ വലംകൈയായി അറിയപ്പെടുന്ന അമര്‍ ദുബെ അടക്കം അഞ്ച് അനുയായികള്‍ വിവിധ ഏറ്റമുട്ടലുകളിലായി കൊല്ലപ്പെട്ടിരുന്നു.ഇതേ തുടര്‍ന്ന് ഇന്നലെയാണ് അദ്ദേഹം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

വിഷയത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ടായിരുന്നു ഇന്നലെ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജിയില്‍ ദുബെയും കൊല്ലപ്പെട്ടേക്കാം എന്നും ആശങ്ക പ്രകടിപ്പിച്ചിരുന്നു. അതിനിടെ ഇന്ന് രാവിലെ ഇന്ന് രാവിലെയാണ് വികാസ് ദുബെ കൊല്ലപ്പെട്ടത്. പോലീസിന്റെ കയ്യില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ദുബെ വെടിയേറ്റ് മരിച്ചുവെന്നാണ് വിശദീകരണം. തലയ്ക്ക് വെടിയേറ്റാണ് ദുബെ കൊല്ലപ്പെട്ടത്. നാല് വെടിയുണ്ടകളാണ് ദുബെയുടെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയത്.

Exit mobile version