കൊവിഡ് 19; വൈറസ് ബാധമൂലം മുംബൈയില്‍ ഒരു മലയാളി കൂടി മരിച്ചു

മുംബൈ: കൊവിഡ് 19 വൈറസ് ബാധമൂലം മുംബൈയില്‍ ഒരു മലയാളി കൂടി മരിച്ചു. കൊല്ലം കടക്കല്‍ സ്വദേശിയായ മലാഡ് വെസ്റ്റ് ബാഫ് ഹീരാ നഗര്‍ യൂണിറ്റി അപാര്‍ട്‌മെന്റിലെ താമസക്കാരനായ വാസുദേവന്‍ ആണ് മരിച്ചത്. 72 വയസായിരുന്നു. ഇതോടെ മുംബൈയില്‍ വൈറസ് ബാധമൂലം മരിച്ച മലയാളികളുടെ എണ്ണം 35 ആയി ഉയര്‍ന്നു

അതേസമയം മുംബൈയില്‍ മാത്രം പുതുതായി 1311 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഇതോടെ മുംബൈയിലെ വൈറസ് ബാധിതരുടെ എണ്ണം 84125 ആയി ഉയര്‍ന്നു. 69 പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മുംബൈയില്‍ മാത്രം മരിച്ചവരുടെ എണ്ണം4896 ആയി.

Exit mobile version