മെഴുകുതിരി ഫാക്ടറിയില്‍ വന്‍ തീപ്പിടുത്തം; ഏഴ് പേര്‍ മരിച്ചു, പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ മെഴുകുതിരി ഫാക്ടറിയിലുണ്ടായ വന്‍ തീപ്പിടുത്തത്തില്‍ ഏഴ് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം.

ഇവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവര്‍ക്കും മരിച്ചവരുടെ കുടുംബത്തിനും അടിയന്തിര സഹായം എത്തിക്കാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസ് അറിയിച്ചു.

മോദിനഗറിലെ ബഖര്‍വ ഗ്രാമത്തിലുള്ള ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്. ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ജില്ലാ കളക്ടറും പോലീസ് സൂപ്രണ്ടും സംഭവസ്ഥലത്തെത്തി.

Exit mobile version