കാട്ടാക്കടയില്‍ കോഴി ഫാമിന് തീപിടിച്ചു; 3000 ഓളം കോഴികള്‍ വെന്തെരിഞ്ഞു

ഉറിയാക്കോട് എല്‍പി സ്‌കൂള്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന മിഥുന്റെ ഉടമസ്ഥതയിലുള്ള കോഴി ഫാമിനാണ് ചൊവ്വാഴ്ച രാവിലെ പത്തോടെ തീ പിടിച്ചത്

കാട്ടാക്കട: കാട്ടാക്കടയില്‍ കോഴി ഫാമിന് തീപ്പിടിച്ചു. പൂവച്ചല്‍ ഉറിയാക്കോടിന് സമീപമാണ് കോഴിഫാമിനാണ് തീപിടിച്ചത്. തീപ്പിടിത്തത്തില്‍ മൂവായിരത്തോളം കോഴികള്‍ ചത്തു. ഉറിയാക്കോട് എല്‍പി സ്‌കൂള്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന മിഥുന്റെ ഉടമസ്ഥതയിലുള്ള കോഴി ഫാമിനാണ് ചൊവ്വാഴ്ച രാവിലെ പത്തോടെ തീ പിടിച്ചത്.

കാട്ടാക്കടയില്‍നിന്ന് അഗ്നി രക്ഷാസേനയെത്തി തീ കെടുത്തിയെങ്കിലും കോഴിപ്പുര പൂര്‍ണമായും കത്തിപ്പോയി. തീ പടരാനുള്ള സാഹചര്യം വ്യക്തമല്ലെന്ന് അഗ്നിരക്ഷാസേന അധികൃതര്‍ അറിയിച്ചു.

Exit mobile version