ആഢംബരം ഒട്ടും കുറയാതെ മാസ്‌കും; മൂന്ന് ലക്ഷത്തിന്റെ സ്വര്‍ണ്ണ മാസ്‌കുമായി പൂനെക്കാരന്‍

പൂനെ: കോവിഡ് കാലം മാസ്‌കിനെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയിരിക്കുകയാണ്. മാസ്‌കിലും ആഢംബരം ഒട്ടും കുറയ്ക്കാതെ പൂനെക്കാരന്‍ ശങ്കര്‍ കുറാഡെ ധരിക്കുന്നത് സ്വര്‍ണ്ണ മാസ്‌കാണ്. ചിന്‍ചവാദ് സ്വദേശിയായ ശങ്കര്‍ കുരാഡെയെന്നയാളാണ് 2.89 ലക്ഷം രൂപയുടെ മാസ്‌ക് സ്വന്തമാക്കിയിരിക്കുന്നത്.

മാസ്‌ക് കനം കുറഞ്ഞതും സുഷിരങ്ങളുള്ളതുമാണ്. അതിനാല്‍ ശ്വസിക്കാന്‍ ബുദ്ധിമുട്ടില്ല. എന്നാല്‍ ഈ മാസ്‌ക് കോവിഡിനെ പ്രതിരോധിക്കുമോ എന്ന് അറിയില്ലെന്ന് ശങ്കര്‍ തന്നെ പറയുന്നു.

സ്വര്‍ണാഭരണങ്ങള്‍ ധരിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന ആളാണ് താനെന്നും സോഷ്യല്‍ മീഡിയയില്‍ വെള്ളി മാസ്‌ക് ധരിച്ച ഒരാളെ കണ്ടപ്പോഴാണ് ഈ സവിശേഷ ആശയം തനിക്കും തോന്നിയതെന്നും അദ്ദേഹം പറയുന്നു.

നേരത്തെ, കര്‍ണാടകയിലെ സ്വര്‍ണ വ്യാപാരിയുടെ വെള്ളി മാസ്‌കും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Exit mobile version