ആവശ്യപ്പെട്ടാൽ ശ്രമിക് ട്രെയിനുകൾ അനുവദിക്കും: റെയിൽവേ

train| big news live

ന്യൂഡൽഹി: സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടാൽ കൂടുതൽ ശ്രമിക് സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. എന്നാൽ ഇതു സംബന്ധിച്ച് സംസ്ഥാനങ്ങളുടെ ആവശ്യം കുറഞ്ഞെന്നും റെയിൽവേ പറഞ്ഞു.

കർണാടക ആവശ്യപ്പെട്ടതിനെ തുടർന്ന് ബംഗളൂരുവിൽ നിന്നും മുസഫർപൂരിലേക്കുള്ള ശ്രമിക് ട്രെയിൻ ഇന്ന് സർവ്വീസ് നടത്തുമെന്നും റെയിൽവേ അറിയിച്ചു. പ്രധാനമായും സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരമാണ് ശ്രമിക് ട്രെയിൻ സർവ്വീസ് നടത്തുന്നത്. ആവശ്യം ഉയരുന്ന മുറയ്ക്ക് എപ്പോൾ വേണമെങ്കിലും സർവ്വീസ് നടത്താൻ തയ്യാറാണെന്നും റെയിൽവേ പറഞ്ഞു.

കൊവിഡ് പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരം മെയ്1വരെ 4,596 ട്രെയിനുകൾ സർവ്വീസ് നടത്തിയിട്ടുണ്ട്, എന്നാൽ ജൂൺ മുതൽ ആവശ്യം കുറഞ്ഞെന്നും റെയിൽവേ കൂട്ടിച്ചേർത്തു

Exit mobile version