അണ്‍ലോക്ക് രണ്ടാം ഘട്ടം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂലൈ 31 വരെ തുറക്കില്ല; വിമാന സര്‍വീസുകളില്ല, ലോക്ഡൗണ്‍ 6.0 നിര്‍ദേശങ്ങളിങ്ങനെ

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ഡൗണ്‍ 6.0 പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂലൈ 31 വരെ തുറക്കില്ല. രാജ്യാന്തര വിമാന സര്‍വീസുകള്‍ ഉടനുണ്ടാവില്ല. രാത്രികാല കര്‍ഫ്യൂ 10 മുതല്‍ രാവിലെ 5 വരെ തുടരും.

അണ്‍ ലോക്ക് രണ്ടാം ഘട്ട മാര്‍ഗരേഖയാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയത്.
ഓഫീസുകളില്‍ ആളുകള്‍ കൂട്ടം കൂടിയിരുന്ന ജോലി ചെയ്യുന്നത് രോഗവ്യാപനം കൂടാനുള്ള സാഹചര്യം വര്‍ധിക്കുന്നതിനാല്‍ പരമാവധി ആളുകള്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കണമെന്നും നിര്‍ദേശം.

തിയേറ്ററുകള്‍, ജിംനേഷ്യം, ബാറുകള്‍, മെട്രോ, നീന്തല്‍ കുളങ്ങള്‍ തുടങ്ങിയവ അടഞ്ഞുതന്നെ കിടക്കും. പൊതുപരിപാടികള്‍ക്കും വിലക്കുണ്ട്. അന്തര്‍സംസ്ഥാന യാത്രക്കും ചരക്ക് നീക്കത്തിനും ഇ പാസ്, പ്രത്യേക അനുമതി ആവശ്യമില്ല.

കാര്യമായ ഇളവില്ലാതെയാണ് കേന്ദ്രം അണ്‍ലോക്ക് രണ്ടാം ഘട്ട മാര്‍ഗരേഖ പുറത്തിറക്കിയത്. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടിയ സാഹചര്യത്തിലാണ് വലിയ ഇളവുകള്‍ നല്‍കാത്തത്.

Exit mobile version