കൊവിഡ് 19; മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 5000ത്തിലധികം പേര്‍ക്ക്, 24 മണിക്കൂറിനിടെ മരിച്ചത് 175 പേര്‍

മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 5000ത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 5024 പേര്‍ക്കാണ് കഴിഞ്ഞ ദിവസം പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 152765 ആയി ഉയര്‍ന്നു. 175 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. നിലവില്‍ സംസ്ഥാനത്ത് 65829 ആക്ടീവ് കേസുകളാണ് ഉള്ളത്.

വൈറസ് ബാധിതര്‍ ഏറ്റവും കൂടുതലുള്ള മുംബൈയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 1297 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മുംബെയിലെ വൈറസ് ബാധിതരുടെ എണ്ണം 72287 ആയി ഉയര്‍ന്നു. 44 മരണമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 4177 ആയി ഉയര്‍ന്നു.

തമിഴ്‌നാട്ടിലും വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 3509 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇത് ആദ്യമായാണ് ഒരു ദിവസം ഇത്രയും അധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 70977 ആയി ഉയര്‍ന്നു. 45 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 911 ആയി ഉയര്‍ന്നു.

Exit mobile version