പതിവു തുടര്‍ന്ന് ഇന്ധന വില; 20-ാം ദിവസവും വര്‍ധനവ്, തുടരെയുള്ള വര്‍ധനവില്‍ പെട്രോളിനെ കടത്തി ഡീസല്‍ വില, കൂടിയത് 10 രൂപ, പെട്രോളിന് എട്ട് രൂപയും

ന്യൂഡല്‍ഹി; പതിവ് തുടര്‍ന്ന് ഇന്ധനവില. തുടര്‍ച്ചയായ 20-ാംദിവസത്തിലും പെട്രാളിനും ഡീസലിനും വില വര്‍ധിച്ചിരിക്കുകയാണ്. പെട്രോളിന് ലിറ്ററിന് 21 പൈസയും ഡീസലിന് 17 പൈസയുമാണ് വര്‍ധിച്ചത്. കഴിഞ്ഞ 20 ദിവസത്തിനിടെ പെട്രോളിന് 8 രൂപ 23 പൈസയും ഡീസലിന് 10 രൂപ 21 പൈസയുമാണ് കൂടിയത്. നിലവില്‍ പെട്രോള്‍ വിലയെ മറികടക്കാന്‍ ഒരുങ്ങുകയാണ് ഡീസല്‍ വില.

ക്രൂഡ് ഓയിലിന്റെ വില ഏറ്റവും കുറഞ്ഞ നിലയിലെത്തിയിട്ടും രാജ്യത്ത് ഇന്ധനവില ദിവസേന കൂട്ടുകയാണ്. ജൂണ്‍ 7 മുതലാണ് എണ്ണക്കമ്പനികള്‍ ഇന്ധനവില കൂട്ടാന്‍ തുടങ്ങിയത്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ നേരിയ ഇളവുകള്‍ നല്‍കി തുടങ്ങിയതിനു പിന്നാലെയാണ് വില വര്‍ധിപ്പിച്ച് തുടങ്ങിയത്.

കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതി കൂട്ടിയതോടെയാണ് ഇന്ധനവില വര്‍ധിപ്പിക്കേണ്ട സാഹചര്യം ഉണ്ടായതെന്നാണ് വിലവര്‍ധനവില്‍ എണ്ണക്കമ്പനികള്‍ നല്‍കുന്ന വിശദീകരണം.

Exit mobile version