സംസ്ഥാനത്ത് വ്യാജ മരുന്ന് വില്‍ക്കാന്‍ അനുവദിക്കില്ല; രാംദേവിന് മുന്നറിയിപ്പ് നല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍, കൊറോണിലിന്റെ പരസ്യങ്ങള്‍ക്ക് ‘പൂട്ടിട്ട’ നടപടിയെ സ്വാഗതം ചെയ്തു

മുംബൈ: ആയുര്‍വേദത്തില്‍ കൊറോണ വൈറസിനെ തുരത്താന്‍ മരുന്ന് കണ്ടെത്തിയെന്ന വാദവുമായി രംഗത്തെത്തിയ ബാബാ രാംദേവിന്റെ കമ്പനിയായ പതഞ്ജലിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാരും രംഗത്ത്. സംഭവത്തില്‍ വിവാദം കത്തി നില്‍ക്കെയാണ് മഹാരാഷ്ട്ര സര്‍ക്കാരും തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.

സംസ്ഥാനത്ത് വ്യാജ മരുന്നുകള്‍ വില്‍ക്കാന്‍ അനുവദിക്കില്ലെന്നും ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് വ്യക്തമാക്കി. പതഞ്ജലി ആയുര്‍വേദ ഇറക്കിയ ‘കൊറോനിലി’ന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ടോയെന്ന് ജയ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് കണ്ടെത്തുമെന്നും അനില്‍ ദേശ്മുഖ് അറിയിച്ചു. കോറോനിലിന്റെ പരസ്യങ്ങള്‍ക്ക് കേന്ദ്ര ആയുഷ്മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയതിനെ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രാലയം സ്വാഗതം ചെയ്യുകയും ചെയ്തു.

Exit mobile version