മഹാരാഷ്ട്ര മന്ത്രി അശോക് ചവാന്‍ കൊവിഡ് മുക്തനായി ആശുപത്രി വിട്ടു

മുംബൈ: കൊവിഡ് ബാധിച്ച് മഹാരാഷ്ട്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക ചവാന്‍ കൊവിഡ് മുക്തനായി. ഇന്ന് ഉച്ചയോടെയാണ് മന്ത്രി വൈറസ് മുക്തി നേടി ആശുപത്രി വിട്ടത്. കഴിഞ്ഞ മാസമാണ് അശോക് ചവാന്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രികൂടിയായ അശോക് ചവാന് മെയ് 25-നാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് അദ്ദേഹം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മഹരാഷ്ട്രയിലെ മറ്റൊരു മന്ത്രിയും എന്‍സിപി നേതാവുമായ ജിതേന്ദ്ര അഹ്വാദിനും നേരത്തെ കൊവിഡ് ബാധിച്ചിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹവും രോഗമുക്തി നേടുകയും ചെയ്തു. മഹാരാഷ്ട്രയില്‍ ഇതുവരെ 74860 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2587 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Exit mobile version