രജനികാന്തിന്റെ പോയസ് ഗാര്‍ഡനിലെ വസതിയില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് സന്ദേശം; പൊടുന്നനെ തെരച്ചില്‍ നടത്തി പോലീസ്

ചെന്നൈ: നടന്‍ രജനികാന്തിന്റെ വീട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശത്തെ തുടര്‍ന്ന് പോലീസ് തെരച്ചില്‍ നടത്തി. പോയസ് ഗാര്‍ഡനിലെ രജനിയുടെ വസതിയില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് അജ്ഞാതവ്യക്തി പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിക്കുകയായിരുന്നു.

തൊട്ടുപിന്നാലെ രജനിയുടെ വീട്ടിലെത്തി പോലീസെത്തി തെരച്ചില്‍ നടത്തുകയായിരുന്നു. എന്നാല്‍ ബോംബിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. വ്യാജസന്ദേശമാണിതെന്ന അനുമാനത്തിലാണ് പോലീസ്. സംഭവത്തില്‍ പോലീസിനെ കബളിപ്പിച്ച അജ്ഞാതനെതിരേ കേസെടുത്തിട്ടുണ്ട്.

2018-ലും രജനിയുടെ വീട്ടില്‍ ബോംബ് വച്ചിട്ടുണ്ടെന്ന വ്യാജസന്ദേശം പോലീസിന് ലഭിച്ചിരുന്നു. മുഖ്യമന്ത്രി ഇ. പളനി സാമിയുടെയും രജനിയുടെയും വീട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു അന്ന് ലഭിച്ച സന്ദേശം. പിന്നാലെയാണ് വീണ്ടും ഒരു വ്യാജ സന്ദേശം എത്തുന്നത്.

Exit mobile version