സെക്രട്ടേറിയേറ്റിന് ബോംബ് ഭീഷണി: വ്യാജ സന്ദേശമയച്ചയാളെ കണ്ടെത്തി

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് കെട്ടിടത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് അജ്ഞാതന്റെ ഭീഷണി. സംസ്ഥാന പോലീസ് ആസ്ഥാനത്തേക്കാണ് വ്യാഴാഴ്ച രാവിലെ ഫോണ്‍ സന്ദേശം വന്നത്. ഇതേത്തുടര്‍ന്ന് സെക്രട്ടേറിയറ്റില്‍ പോലീസ് പരിശോധന നടത്തി. അസ്വാഭാവികമായ ഒന്നും കണ്ടെത്താനായില്ല.

രാവിലെ 11 മണിയോടെയാണ് പോലീസ് സ്റ്റേഷനില്‍ സന്ദേശമെത്തിയത്. സെക്രട്ടേറിയറ്റിന് അകത്തും പുറത്തും ഉച്ചക്ക് ഉള്ളില്‍ ബോംബ് വെക്കുമെന്നാണ് സന്ദേശത്തിലുള്ളത്. പൊഴിയൂരില്‍ നിന്നാണ് സന്ദേശമെന്ന് പരിശോധിച്ചപ്പോള്‍ കണ്ടെത്തി. പൊഴിയൂരിലെ ഉച്ചക്കട സ്വദേശി നിധിനാണ് ഫോണ്‍ ചെയ്തത്. ഇയാള്‍ക്ക് മാനസിക വെല്ലുവിളി ഉണ്ടെന്ന പ്രാഥമിക വിവരമാണ് പോലീസ് അറിയിക്കുന്നത്.

Exit mobile version