മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ ബോംബ് ഭീഷണി, പരിശോധന

mullapperiyar| bignewslive

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്ന തരത്തിൽ ഭീഷണി സന്ദേശം.
ഇ-മെയിൽ വഴിയാണ് സന്ദേശമെത്തിയത്. തൃശൂര്‍ ജില്ലാ കോടതിയിലാണ് ഇ-മെയിൽ ഭീഷണിയെത്തിയത്.

വ്യാജ സന്ദേശമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. സംഭവത്തെതുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തുകയാണ്.

മുല്ലപ്പെരിയാര്‍ അണക്കെട്ട് ബോംബ് വെച്ച് തകര്‍ക്കുമെന്ന തരത്തിൽ ഇന്നലെ രാത്രിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് ഇമെയിൽ ഭീഷണി ജില്ലാ കോടതിയി നിന്ന് ജില്ലാ കളക്ടര്‍ക്ക് കൈമാറുകയായിരുന്നു.

ബോംബ് ഭീഷണി സംബന്ധിച്ച വിവരം തമിഴ്നാട് അധികൃതരെയും അറിയിച്ചിട്ടുണ്ട്.

Exit mobile version