ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ ജെയിന് കൊവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ ജെയിന് കൊവിഡ് 19 സ്ഥിരീകരിച്ചു. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രണ്ടാംവട്ടം നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മന്ത്രിയുടെ ആദ്യത്തെ കൊവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു.

കടുത്ത പനിയെയും ശ്വാസതടസ്സത്തെയും തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയാണ് സത്യേന്ദ്ര ജെയിനെ ഡല്‍ഹിയിലെ രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം ഞായറാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത യോഗത്തിലും സത്യേന്ദ ജെയിനും പങ്കെടുത്തിരുന്നു.

അതേസമയം ആം ആദ്മി പാര്‍ട്ടി എംഎല്‍എ അതിഷി മര്‍ലേനയ്ക്കും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആരോഗ്യമന്ത്രിയുടെ കൊവിഡ് പരിശോധനാഫലം കൂടി പോസിറ്റീവായതോടെ വൈറസ് ബാധ സ്ഥിരീകരിച്ച ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരുടെ എണ്ണം നാലായി. വിശേഷ് രവി (കരോള്‍ ബാഗ്), രാജ്കുമാര്‍ ആനന്ദ് (പട്ടേല്‍ നഗര്‍) എന്നിവര്‍ക്ക് നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ചത്.

Exit mobile version