കൊവിഡ് സുരക്ഷാ ഉപകരണങ്ങളില്ല, രോഗികള്‍ക്കും നഴ്‌സുമാര്‍ക്കും ഒരേ ശുചിമുറി; ഡല്‍ഹി ആശുപത്രിയില്‍ ഡ്യൂട്ടി ബഹിഷ്‌കരിച്ച് നഴ്‌സുമാരുടെ പ്രതിഷേധം

ന്യൂഡല്‍ഹി; കൊവിഡ് സുരക്ഷാ ഉപകരണങ്ങള്‍ നല്‍കുന്നില്ലെന്ന് ആരോപിച്ച് ഡ്യൂട്ടി ബഹിഷ്‌കരണവുമായി നഴ്‌സുമാരുടെ പ്രതിഷേധം. ഡല്‍ഹിയിലെ പ്രെമിസ് ആശുപത്രിയിലാണ് പ്രതിഷേധം. കൊവിഡ് വാര്‍ഡില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ നല്‍കുന്നില്ലെന്നാണ് പ്രധാനമായും നഴ്‌സുമാരുടെ പരാതി. നൂറിലധികം മലയാളി നഴ്‌സുമാരാണ് ഇവിടെ ജോലി ചെയ്യുന്നത്.

കൊവിഡ് വാര്‍ഡില്‍ രോഗികള്‍ക്കും നഴ്‌സുമാര്‍ക്കും ഒരേ ശുചിമുറിയാണ് നല്‍കിയിരിക്കുന്നതെന്നും ഇവര്‍ പറയുന്നു. കഴിഞ്ഞ മാസത്തെ ശമ്പളവും വെട്ടിക്കുറച്ചിട്ടുണ്ട്. ആശുപത്രിക്ക് മുമ്പിലാണ് നഴ്‌സുമാര്‍ പ്രതിഷേധിക്കുന്നത്.

അതേസമയം, കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ കൊവിഡ് ആശുപത്രിയാക്കാന്‍ തീരുമാനമായി. ന്യൂ ഫ്രണ്ട്‌സ് കോളനിയിലുള്ള ഹോട്ടല്‍ സൂര്യ ആണ് കൊവിഡ് ആശുപത്രിയാക്കുന്നത്. ഹോളി ഫാമിലി ആശുപത്രിയോട് ചേര്‍ന്നായിരിക്കും ഈ ചികിത്സാകേന്ദ്രം പ്രവര്‍ത്തിക്കുക.

Exit mobile version