പ്രതിഷേധം ശക്തം : മലയാളത്തില്‍ സംസാരിക്കരുതെന്ന വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ച് ജി ബി പന്ത് ആശുപത്രി

Malayalam | Bignewslive

ന്യൂഡല്‍ഹി : നഴ്‌സുമാര്‍ മലയാളത്തില്‍ സംസാരിക്കരുതെന്ന സര്‍ക്കുലര്‍ വിവാദമായതോടെ ഉത്തരവ് പിന്‍വലിച്ച് ഡല്‍ഹി ജി ബി പന്ത് ആശുപത്രി അധികൃതര്‍. തങ്ങളുടെ അറിവോടെയല്ല സര്‍ക്കുലര്‍ പിന്‍വലിച്ചതെന്നും അധികൃതര്‍ അറിയിച്ചു.

രാജ്ഘട്ട് ജവഹര്‍ലാല്‍ നെഹ്‌റു മാര്‍ഗിലെ ഗോവിന്ദ് വല്ലഭ് പന്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യൂക്കേഷനില്‍ നിരവധി മലയാളി നഴ്‌സുമാര്‍ ജോലി ചെയ്യുന്നുണ്ട്. ഇവര്‍ തമ്മില്‍ പലപ്പോഴും മലയാളത്തിലാണ് സംസാരിക്കാറ്. ഇത് രോഗികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആശുപത്രി അധികൃതരുടെ നടപടി.

ജോലിസ്ഥലത്ത് മലയാളം കേള്‍ക്കരുതെന്നും സംസാരം ഹിന്ദിയിലോ ഇംഗ്‌ളീഷിലോ മാത്രമേ പാടുള്ളൂവെന്നും നിര്‍ദേശം ലംഘിച്ചാല്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും സര്‍ക്കുലറില്‍ പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ രാഹുല്‍ ഗാന്ധി,ശശി തരൂര്‍, ജയ്‌റാം രമേശ്,കെ.സി വേണുഗോപാല്‍ നടപടിക്കെതിരെ പ്രതിഷേധം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.

Exit mobile version