സുശാന്ത് സിങ് രജ്പുത്തിന്റെ മൃതദേഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നു; നിയമനടപടി നേരിടേണ്ടി വരുമെന്ന് സൈബർ സെല്ലിന്റെ മുന്നറിയിപ്പ്

മുംബൈ: കഴിഞ്ഞദിവസം അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മൃതദേഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതിനെതിരെ മുറിയിപ്പുമായി മഹാരാഷ്ട്ര സൈബർ സെൽ. സൈബർ സുരക്ഷയ്ക്കും സൈബർ കുറ്റകൃത്യ അന്വേഷണത്തിനുമുള്ള നോഡൽ ഏജൻസിയായ മഹാരാഷ്ട്ര സൈബർ സെല്ലാണ് ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

താരത്തിന്റെ മൃതദേഹത്തിന്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കരുതെന്ന് മഹാരാഷ്ട്ര സൈബർ യൂണിറ്റ് ആളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സൈബർ സെല്ലിന്റെ ഔദ്യോഗിക ട്വിറ്റർ ഹാന്റിലിൽ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

‘അന്തരിച്ച നടൻ ശ്രീ സുശാന്ത് സിങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അസ്വസ്ഥത ഉണ്ടാക്കുന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ഒരു പ്രവണത മഹാരാഷ്ട്ര സൈബർ സെല്ലിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്,’ മഹാരാഷ്ട്ര സൈബർ ട്വീറ്റ് ചെയ്തു. അത്തരം ചിത്രങ്ങൾ നിയമപരമായ മാർഗ നിർദ്ദേശങ്ങൾക്കും കോടതി നിർദ്ദേശങ്ങൾക്കും എതിരാണെന്നും നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്. ഞായറാഴ്ചയാണ് സുശാന്തിനെ ബാന്ദ്രയിലെ അപ്പാർട്ട്‌മെന്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

Exit mobile version