ജ്യോതിരാദിത്യ സിന്ധ്യയ്ക്കും അമ്മയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു; ഇരുവരും ആശുപത്രിയിൽ

ന്യൂഡൽഹി: കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് ചേക്കേറിയ രാഷ്ട്രീയ നേതാവ് ജ്യോതിരാദിത്യ സിന്ധ്യയ്ക്കും അമ്മ മാധവി രാജെ സിന്ധ്യയ്ക്കും കൊവിഡ് പോസിറ്റീവെന്ന് റിപ്പോർട്ട്. ഇന്ത്യാ ടുഡേയാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

ഇരുവരേയും സൗത്ത് ദൽഹിയിലെ മാക്‌സ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗലക്ഷണം പ്രകടിപ്പിച്ചതിനെ തുടർന്ന് സിന്ധ്യ കഴിഞ്ഞ നാല് ദിവസമായി മാക്‌സ് ഹോസ്പിറ്റലിൽ കഴിയുകയായിരുന്നു എന്നാണ് വിവരം. അതേസമയം അമ്മയ്ക്ക് ലക്ഷണമൊന്നും ഉണ്ടായിരുന്നില്ല.

Exit mobile version