ശമനമില്ലാതെ കൊറോണ വ്യാപിക്കുന്നു, തമിഴ്‌നാട്ടില്‍ രോഗികളുടെ എണ്ണം 33229 ആയി, മഹാരാഷ്ട്രയിലും സ്ഥിതി ഗുരുതരം

ചെന്നൈ: ശമനമില്ലാതെ തമിഴ്‌നാട്ടിലും കൊറോണ വ്യാപിക്കുന്നു. കഴിഞ്ഞദിവസം മാത്രം 1562 പേര്‍ക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊറോണ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 33229 ആയി. 286 പേരാണ് ഇതുവരെ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്.

തമിഴ്‌നാട്ടില്‍ കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും 30 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയവരാണ്. 17 പേര്‍ കഴിഞ്ഞദിവസം രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടിട്ടുണ്ട്. കൊറോണ സ്ഥിരീകരിച്ച 15413 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 17527 പേര്‍ രോഗമുക്തി നേടി.

മഹാരാഷ്ട്രയിലും സ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2553 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 109 പേര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 88528 ആയി.

3169 പേര്‍ ഇതുവരെ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു. 44,374 പേരാണ് ചികിത്സയിലുള്ളത്. 40,975 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ട് സംസ്ഥാനങ്ങളാണ് തമിഴ്‌നാടും മഹാരാഷ്ട്രയും.

Exit mobile version