തമിഴ്‌നാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ അച്ഛന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ക്രൂരത

നാഗപ്പട്ടണം: പ്രായപൂര്‍ത്തിയാകാത്ത മകളെ അച്ഛന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. നാഗപട്ടണം മയിലാടുതുറെയിലാണ് കൊടും ക്രൂരത നടന്നത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ 14 വയസുകാരിയെ ആണ് പിതാവ് പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയത്. സംഭവത്തില്‍ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു.

മകള്‍ക്ക് വയ്യാതായതോടെ അമ്മ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് പീഡന വിവരം അറിയുന്നത്. അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പരിശോധന നടത്തിയപ്പോഴാണ് കുട്ടി ഗര്‍ഭിണിയാണെന്ന് മനസിലായത്. അച്ഛന്‍ തന്നെ നിരന്തരമായി പീഡിപ്പിക്കുന്നുണ്ടെന്ന് മകള്‍ അമ്മയോട് പറഞ്ഞു.

തുടര്‍ന്ന് മയിലാടുതുറെ വനിതാ സ്റ്റേഷനിലെത്തി അമ്മ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പോസ്‌കോ ആക്ട് പ്രകാരം പ്രതിക്കെതിരെ കേസ് എടുത്തു.

Exit mobile version