മൊത്തം കൊവിഡ് ബാധിതരുടെ കണക്ക് പറയുന്നത് നിര്‍ത്തി ഗുജറാത്ത്, രോഗം ഭേദമായവരുടെ എണ്ണം മാത്രം നല്‍കും

അഹമ്മദാബാദ്: ഗുജറാത്തില്‍ ഇനി മൊത്തം കോവിഡ് രോഗികളുടെ എണ്ണം നല്‍കില്ല. കോവിഡ് മരണങ്ങളുടെ പേരില്‍ കോടതിയില്‍നിന്ന് കടുത്ത വിമര്‍ശനമേറ്റതിനുപിന്നാലെ ഗുജറാത്ത് ആരോഗ്യവകുപ്പിന്റെ പോര്‍ട്ടലില്‍നിന്ന് ആകെ കോവിഡ് രോഗികളുടെ എണ്ണം നീക്കംചെയ്തു.

രാജ്യത്ത് കോവിഡ് ബാധിതരായവരുടെ എണ്ണത്തില്‍ നാലാമതും മരണനിരക്കില്‍ രണ്ടാമതുമാണ് ഗുജറാത്ത്. മഹാരാഷ്ട്രയെക്കാളും കൂടുതലാണ് ഗുജറാത്തിലെ മരണ നിരക്ക്. കോവിഡ് മരണങ്ങളുടെ പേരില്‍ കോടതിയില്‍നിന്ന് കടുത്ത വിമര്‍ശനമേറ്റിരുന്നു

തുടര്‍ന്നാണ് ഗുജറാത്ത് ആരോഗ്യവകുപ്പിന്റെ പോര്‍ട്ടലില്‍നിന്ന് ആകെ കോവിഡ് രോഗികളുടെ എണ്ണം നീക്കംചെയ്തത്. ദിവസേനയുള്ള അറിയിപ്പിലും ഇക്കാര്യമില്ല. പകരം ഭേദമായവരുടെ എണ്ണത്തിനാണ് പ്രാധാന്യം നല്കുന്നത്. മൊത്തം കോവിഡ് രോഗികളുടേതിനുപകരം ചികിത്സയിലുള്ളവരുടെ എണ്ണവും നല്‍കും.

ഏതാനും ദിവസമായി ആരോഗ്യവകുപ്പ് പത്രസമ്മേളനങ്ങളും ഉപേക്ഷിച്ചിരിക്കുകയാണ്. മൊത്തം രോഗികളുടെ എണ്ണം മാധ്യമങ്ങള്‍ ഇപ്പോള്‍ കണക്കൂകൂട്ടി എടുക്കുകയാണ്. ഐ.സി.എം.ആറിന്റെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയതിനാല്‍ സംസ്ഥാനത്ത് കോവിഡ് മുക്തരുടെ എണ്ണം കുതിച്ചുയര്‍ന്നിരുന്നു.

ഇപ്പോള്‍ ആകെ രോഗികളുടെ 54 ശതമാനവും ആശുപത്രി വിട്ടുകഴിഞ്ഞു. 40 ശതമാനം മാത്രമാണ് യഥാര്‍ഥ രോഗികളായുള്ളത്. എങ്കിലും പത്തുദിവസമായി ശരാശരി 370 രോഗികളും 24 മരണവും വീതം കൂടുന്നുണ്ട്.

Exit mobile version