അശ്ലീല വീഡിയോ നിർമ്മിച്ച കേസിലെ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചു; 28 പോലീസുകാരും ക്വാറന്റൈനിൽ

സേലം: തമിഴ്‌നാട് സേലത്ത് അശ്ലീല വീഡിയോ നിർമ്മിച്ച കേസിൽ അറസ്റ്റിലായ പ്രതികളിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സേലത്തെ 28 പോലീസുകാരെ നിരീക്ഷണത്തിലാക്കി. കരുപ്പൂർ സർക്കാർ എഞ്ചിനീയറിങ് കോളേജിൽ സജ്ജീകരിച്ചിരിക്കുന്ന ക്വാറന്റൈൻ കേന്ദ്രത്തിലാണ് പോലീസുകാരെ പാർപ്പിച്ചിരിക്കുന്നത്.

അശ്ലീല വീഡിയോ നിർമ്മിച്ചെന്ന പരാതിയുമായി വിധവയായ യുവതിയും സുഹൃത്തുമാണ് പോലീസിനെ സമീപിച്ചത്. പിന്നീട് ബ്യൂട്ടി പാർലർ നടത്തുന്ന 35 കാരനും കൂട്ടാളികളായ കൃഷ്ണൻ(36), അജയ് (28) എന്നിവർ ഈ കേസിൽ അറസ്റ്റിലാവുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

അശ്ലീല വീഡിയോകൾ ഉപയോഗിച്ച് പ്രതികൾ പരാതിക്കാരിയായ യുവതികളെ പല തവണ പീഡത്തിന് ഇരയാക്കിയിരുന്നതായി പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചതായും അവർ വ്യക്തമാക്കി. സബ് ജയിലിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് പ്രതികൾക്ക് കൊവിഡ് ടെസ്റ്റ് നടത്തിയത്.

ഇതിൽ ബ്യൂട്ടി പാർലർ ഉടമയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. പരിശോധനാ ഫലം പുറത്തുവന്നതോടെ സേലം ടൗൺ പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ഈശ്വരൻ, പോലീസ് ഇൻസ്‌പെക്ടർ പളനിയമ്മൻ എന്നിവരുൾപ്പെടെ 28 ഉദ്യോഗസ്ഥരെയാണ് ക്വാറന്റൈൻ ചെയ്തത്.

Exit mobile version