കൊവിഡ് 19; രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം ഒന്നരലക്ഷം കവിഞ്ഞു, മരണസംഖ്യ 4337 ആയി

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6387 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം ഒന്നര ലക്ഷം കവിഞ്ഞു. ഇതുവരെ 1,51,767 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 170 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ രാജ്യത്ത് വൈറസ് ബാധമൂലം മരിക്കുന്നവരുടെ എണ്ണം 4337 ആയി ഉയര്‍ന്നു.

രാജ്യത്ത് നിലവില്‍ 83,004 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. അതേസമയം ഇതുവരെ 64,425 പേര്‍ രോഗമുക്തി നേടിയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. ഇതുവരെ 54758 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്. 1792 പേരാണ് ഇവിടെ വൈറസ് ബാധമൂലം മരിച്ചത്. തമിഴ്നാട്ടില്‍ വൈറസ് ബാധിതരുടെ എണ്ണം 17728 ആയി. ഇതുവരെ 127 പേരാണ് ഇവിടെ മരിച്ചത്. ഗുജറാത്തില്‍ 14821 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 915 പേരാണ് ഇവിടെ വൈറസ് ബാധമൂലം മരിച്ചത്.

Exit mobile version