മെയ് 31 വരെ വിമാന സര്‍വീസുകള്‍ നടത്തരുത്; കേന്ദ്രസര്‍ക്കാരിനോട് തമിഴ്‌നാട്

ചെന്നൈ: മെയ് 25 മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ നടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍. കൊറോണവൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഈ മാസം 31 വരെ സംസ്ഥാനത്ത് വിമാന സര്‍വീസുകള്‍ നടത്തരുതെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

തമിഴ്‌നാട്ടില്‍ കൊവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ് വിമാന സര്‍വീസുകള്‍ നടത്താനുള്ള തീരുമാനം മാറ്റിവെയ്ക്കണമെന്ന് തമിഴ്‌നാട് ആവശ്യപ്പെടുന്നത്. രാജ്യത്ത് തിങ്കളാഴ്ച മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനിരിക്കെയാണ് തമിഴ്‌നാടിന്റെ ആവശ്യം.

കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചത് പ്രകാരം ചെന്നൈ ഉള്‍പ്പടെയുള്ള മെട്രോ നഗരങ്ങളില്‍ നിന്നാണ് ആദ്യം വിമാന സര്‍വീസുകള്‍ തുടങ്ങുന്നത്. വൈറസ് വ്യാപനം കാരണം ചെന്നൈയില്‍ പൊതുഗതാഗതമടക്കം നിയന്ത്രണത്തിലാണെന്നും തമിഴ്‌നാട് അറിയിച്ചു.

Exit mobile version