കൊവിഡ് പിടിച്ചു നിര്‍ത്താനാകാതെ മഹാരാഷ്ട്ര; ലോക്ക് ഡൗണ്‍ മെയ് 31 വരെ നീട്ടി

മുംബൈ: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ മഹാരാഷ്ട്ര ലോക്ക് ഡൗണ്‍ നീട്ടി. മെയ് 31 വരെയാണ് നീട്ടിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കേയാണ് മഹാരാഷ്ട്ര ലോക്ക് ഡൗണ്‍ നീട്ടിയത്.

മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം മുപ്പതിനായിരം കടന്നു. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് 1135 പേരാണ് ഇതുവരെ മരിച്ചത്. ഇന്ന് 67 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന മരണ നിരക്കാണിത്. മുംബൈ നഗരത്തില്‍ മാത്രം രോഗികളുടെ എണ്ണം 18000 കടന്നു. നഗരത്തില്‍ 41 പേര്‍ ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചു.

സംസ്ഥാനത്ത് ഒരോ ദിവസവും കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ഇന്നലെ മാത്രം
1606 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.ഇതുവരെ 7088 പേര്‍ക്ക് രോഗം ഭേദമായതായി ആരോഗ്യവകുപ്പ് അറിയിച്ചു. അതെസമയം നാലാം ഘട്ട ലോക്ക് ഡൗണ്‍ സംബന്ധിച്ച കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം ഇന്നു വരും എന്നാണ് പ്രതീക്ഷിക്കുന്നത്.

Exit mobile version