മുതിര്‍ന്ന സിപിഎം നേതാവ് കെ വരദരാജന്‍ അന്തരിച്ചു

ചെന്നൈ: മുതിര്‍ന്ന സിപിഎം നേതാവ് കെ വരദരാജന്‍(74) അന്തരിച്ചു. ശ്വാസകോശ സംബന്ധ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ വെച്ചായിരുന്നു അന്ത്യം. സിപിഎം പൊളിറ്റ് ബ്യൂറോ മുന്‍ അംഗമായിരുന്നു. 1964 ഒക്ടോബര്‍ നാലിനാണ് അദ്ദേഹം ജനിച്ചത്.

പാര്‍ട്ടിയില്‍ നിരവധി സ്ഥാനങ്ങള്‍ വഹിച്ച അദ്ദേഹം 1998 ല്‍ ഓള്‍ ഇന്ത്യ കിസാന്‍ സഭ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1998 ല്‍ സിപിഎം കേന്ദ്ര കമ്മിറ്റിയിലും 2005 ല്‍ പൊളിറ്റ് ബ്യൂറോയിലും അംഗമായി.

നിലവില്‍ കേന്ദ്ര കമ്മിറ്റി അംഗവും കിസാന്‍ സഭ വൈസ് പ്രസിഡന്റുമാണ്. വരദരാജന്റെ മരണത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അനുശോചനം രേഖപ്പെടുത്തി. ട്വിറ്ററിലൂടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്.

Exit mobile version