കാല്‍നടയായി നാട്ടിലേയ്ക്ക് മടങ്ങുന്ന തൊഴിലാളികള്‍ക്ക് വിശ്രമ കേന്ദ്രങ്ങളൊരുക്കി ആന്ധ്രാ സര്‍ക്കാര്‍

relief center for migrant workers at Andra Pradesh

അമരാവതി: കാല്‍നടയായി സ്വദേശത്തേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികള്‍ തുടര്‍ച്ചയായി അപകടത്തില്‍പ്പെടുന്ന സാഹചര്യത്തില്‍ അടിയന്തിര നടപടികള്‍ കൈകൊണ്ട് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. നടന്നുപോകുന്ന കുടിയേറ്റ തൊഴിലാളികള്‍ക്കായി ഓരോ 50 കിലോമീറ്ററിലും പ്രത്യേക കേന്ദ്രങ്ങള്‍ തയ്യാറാക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

ഇത്തരം കേന്ദ്രങ്ങളിലെത്തുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് വെള്ളവും ഭക്ഷണവും നല്‍കും. ഇവരെ വീട്ടിലെത്തിക്കാന്‍ പ്രത്യേക സംവിധാനം ആലോചിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി നിര്‍ദേശം നല്‍കുകയും ചെയ്തു.

റെയില്‍പാതയിലൂടേയും ദേശീയ പാതയിലൂടേയും ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് നടന്നു പോകുന്നത്. ഇവരില്‍ പലരും അപകടത്തില്‍പ്പെടുന്നത് പതിവായതോടെയാണ് സംസ്ഥാന സര്‍ക്കാരുകളുടെ ഇക്കാര്യത്തില്‍ ഇടപെടല്‍ ശക്തമാക്കിയിരിക്കുന്നത്.

Exit mobile version