പ്രതിരോധ പ്രവര്‍ത്തനങ്ങളും വിലപോവാതെ തമിഴ്‌നാട്; ചെന്നൈ കണ്ണകി നഗര്‍ ചേരിയില്‍ കൊവിഡ് പടര്‍ന്ന് പിടിക്കുന്നു

ചെന്നൈ: നിയന്ത്രണാതീതമായാണ് തമിഴ്‌നാട്ടില്‍ കൊവിഡ് പടര്‍ന്ന് പിടിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലുമാണ് വൈറസ് ബാധ പടരുന്നത്. ഇപ്പോള്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുള്ള ചെന്നൈയില്‍ കണ്ണകി നഗര്‍ ചേരിയിലും കൊവിഡ് പടരുകയാണ്. ഇന്ന് ഏഴ് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 30 ആയി ഉയര്‍ന്നു.

തേനി തെങ്കാശി കന്യാകുമാരി ഉള്‍പ്പടെ അതിര്‍ത്തി ജില്ലകളിലും കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുള്ളത്. തമിഴ്‌നാട്ടില്‍ ആകെ രോഗബാധിതരുടെ എണ്ണം എണ്ണായിരം കടക്കുകയും ചെയ്തു. അതേസമയം സാമൂഹിക അകലം പാലിക്കാത്തതിന്റെ പേരില്‍ ചെന്നൈയില്‍ പഴം പച്ചക്കറി കടകള്‍ ഉദ്യോഗസ്ഥര്‍ തല്ലിതകര്‍ത്തു. സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കാതെ വില്‍പ്പന നടത്തുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ചെന്നൈ വാനിയമ്പാടിയിലാണ് സംഭവം നടന്നത്.

Exit mobile version