കേരളത്തിന് ആശ്വാസം; ബ്രിട്ടണില്‍ നിന്നെത്തിയവര്‍ക്ക് സ്ഥിരീകരിച്ചത് ജനിതക മാറ്റം വന്ന കൊറോണ വൈറസ് അല്ല

Covid 19 | Bignewslive

തിരുവനന്തപുരം: ജനിതക മാറ്റം വന്ന കൊറോണ വൈറസ് സംശയിച്ച് പരിശോധനയ്ക്ക് അയച്ച ആദ്യ സാമ്പിളുകളുടെ ഫലത്തില്‍ കേരളത്തിന് ആശ്വാസം. അതിതീവ്ര വൈറസ് കേരളത്തില്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

പുതിയ തീവ്ര വൈറസ് സാമ്പിള്‍ പരിശോധനയില്‍ കണ്ടെത്തിയില്ലെന്നാണ് ലഭിക്കുന്ന വിവരം. പൂനെ വൈറളോജി ലാബിലേക്ക് അയച്ച ആറ് സാമ്പിളുകളുടെ ഫലമാണ് ഇപ്പോള്‍ ആശ്വാസകരമായി എത്തിയത്. ബ്രിട്ടനിലടക്കം ജനിതക മാറ്റം വന്ന വൈറസിന്റെ വ്യാപനം ശ്രദ്ധയില്‍പ്പെട്ടയുടനെ കേരളത്തില്‍ ജാഗ്രത വര്‍ധിപ്പിച്ചിരുന്നു.

ബ്രിട്ടനില്‍ നിന്നെത്തി കൊവിഡ് സ്ഥിരീകരിച്ച രോഗികളുടെ സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചിരുന്നു. ഇതില്‍ ആദ്യ ഘട്ടത്തില്‍ അയച്ച സാമ്പിളുകളുടെ ഫലമാണ് ഇപ്പോള്‍ എത്തിയത്. ഇനിയും ഫലം വരാനുണ്ട്. പത്തനംതിട്ടയില്‍ നിന്നയച്ച 3 സാമ്പിളിന്റെയും എറണാകുളത്ത് നിന്നയച്ച 2 സാമ്പിളിന്റെയും കോഴിക്കോട് നിന്നയച്ച ഒരു സാമ്പിളിന്റെയു ഫലമാണ് വന്നിരിക്കുന്നത്.

Exit mobile version