ലോക്ക് ഡൗണ്‍ ഭരണഘടനാ വിരുദ്ധം, ഒരു പകര്‍ച്ചവ്യാധിയുടെ പേരില്‍ രാജ്യം മുഴുവന്‍ അടച്ചിടാനാവില്ലെന്ന് ഒവൈസി

ന്യൂഡല്‍ഹി: ഒരു പകര്‍ച്ചവ്യാധിയുടെ പേരില്‍ രാജ്യം മുഴുവന്‍ അടച്ചിടാനാവില്ല, ഈ ലോക്ക് ഡൗണ്‍ ഭരണഘടനാവിരുദ്ധമാണെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദീന്‍ ഒവൈസി. സംസ്ഥാന സര്‍ക്കാരുകള്‍ ഇതിനെതിരെ എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്നും ഒവൈസി ചോദിച്ചു.

ഓണ്‍ലൈന്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കവേയാണ് ഒവൈസി ഇക്കാര്യം പറഞ്ഞത്. യാതൊരുവിധ പദ്ധതികളുമില്ലാതെയാണ് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതെന്നും കേന്ദ്രസര്‍ക്കാരിന് ദേശീയ ദുരന്ത നിവാരണ നിയമത്തിന്റേയും പകര്‍ച്ചവ്യാധിയുടേയും പേരില്‍ രാജ്യം മുഴുവന്‍ അടച്ചിടാനാവില്ലെന്നും ഒവൈസി വ്യക്തമാക്കി.

ഈ ലോക്ഡൗണ്‍ ഭരണഘടനാവിരുദ്ധമാണ്. ഫെഡറലിസത്തിനെതിരാണ്. ലോക്ഡൗണിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സംസ്ഥാനങ്ങളാണെന്നും എന്തുകൊണ്ടാണ് സംസ്ഥാനങ്ങള്‍ നിശബ്ദരായിരിക്കുന്നതെന്ന് അറിയില്ലെന്നും ഒവൈസി പറഞ്ഞു.

ലോക്ഡൗണ്‍ മൂലം ദുരിതത്തിലായിരിക്കുന്നത് അന്തര്‍സംസ്ഥാന തൊഴിലാളികളാണ്. നൂറുകണക്കിന് കിലോമീറ്ററുകള്‍ നടന്നാണ് തൊഴിലാളിള്‍ സ്വന്തം നാടുകളിലേക്ക് മടങ്ങുന്നതെന്നും തൊഴിലാളികള്‍ക്കുവേണ്ടി എന്തു നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ എടുത്തതെന്നും ഒവൈസി ചോദിച്ചു.

Exit mobile version