സ്വകാര്യ വാണിജ്യ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കെല്ലാം ആയിരം രൂപ വീതം ധനസഹായം; പ്രഖ്യാപനവുമായി ത്രിപുര മുഖ്യമന്ത്രി

അഗര്‍ത്തല: ത്രിപുരയിലെ സ്വകാര്യ വാണിജ്യ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കെല്ലാം ആയിരം രൂപ വീതം ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി
ബിപ്ലബ് കുമാര്‍ ദേബ്. സ്വകാര്യ വാണിജ്യ വാഹനങ്ങളില്‍ ഡ്രൈവര്‍മായിട്ടുള്ള സാധുവായ എല്ലാ ലൈസന്‍സ് ഉടമകള്‍ക്കും ആനുകൂല്യം നല്‍കാനാണ് മന്ത്രിസഭ തീരുമാനം.

ത്രിപുരയില്‍ 19000 ത്തോളം വാണിജ്യവാഹനങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇവര്‍ക്കെല്ലാം ധനസഹായം എത്തിക്കുമെന്നും ബിപ്ലബ് കുമാര്‍ ദേബ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാകും ഈ തുക നല്‍കുക.

ത്രിപുര മുഖ്യമന്ത്രി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പത്രവില്‍പന നടത്തുന്നവര്‍ക്ക് 1000 രൂപവീതം ത്രിപുര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ധനസഹായം പ്രഖ്യാപിച്ചിരുന്നു.

Exit mobile version