‘ബിജെപി വൈറസിനുള്ള ഏക വാക്‌സിന്‍ മമത ബാനര്‍ജി’: ബിജെപി വിട്ട് അഭിഷേക് ബാനര്‍ജിയും റജിബ് ബാനര്‍ജിയും ആശിഷ് ദാസും തൃണമൂലില്‍ തിരിച്ചെത്തി

അഗര്‍ത്തല: ബിജെപി എന്ന വൈറസിനുള്ള ഏക വാക്‌സിന്‍ മമത ബാനര്‍ജിയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അനന്തിരവനുമായ അഭിഷേക് ബാനര്‍ജി.

2023ലെ ത്രിപുര തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഗര്‍ത്തലയില്‍ നടന്ന റാലിയില്‍ വെച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയില്‍ ചേര്‍ന്ന അഭിഷേക് ബാനര്‍ജി ത്രിപുരയില്‍ സംഘടിപ്പിച്ച റാലിയില്‍ വെച്ചാണ് തൃണമൂലില്‍ ചേര്‍ന്നത്.

നേരത്തെ തൃണമൂല്‍ വിട്ട് ബിജെപിയില്‍ പോയ പശ്ചിമ ബംഗാള്‍ മുന്‍ മന്ത്രി റജിബ് ബാനര്‍ജിയും ത്രിപുര ബിജെപി എംഎല്‍എ ആശിഷ് ദാസും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ നേരത്തെ മൂന്ന് തവണ റദ്ദ് ചെയ്ത റാലിയ്ക്ക് പിന്നീട് കോടതി അനുമതി നല്‍കിയിരുന്നു. ഈ റാലിയില്‍ വെച്ചായിരുന്നു ഇരുവരും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

2011 – 2016 മമതാ ബാനര്‍ജി മന്ത്രി സഭയിലെ മന്ത്രിയായിരുന്നു റജിബ് ബാനര്‍ജി. ത്രിപുരയിലെ വലതിനെ ഇടതിനേയും ഒന്നിച്ച് ഇല്ലായ്മ ചെയ്യുമെന്നും ഇവിടെ ബംഗാള്‍ ആവര്‍ത്തിക്കുമെന്നും അഭിഷേക് ബാനര്‍ജി പറഞ്ഞു.

2023ലാണ് ത്രിപുരയിലെ തിരഞ്ഞെടുപ്പ്. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന ഗോവയില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ നടക്കുകയാണ്.

ഇന്നലെ വൈകുന്നേരമാണ് ത്രിപുര ഹൈക്കോടതി റാലിയ്ക്ക് അനുമതി നല്‍കിയത്. ഒരേ സമയം 500 പേരിലധികം പേര്‍ റാലിയില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

Exit mobile version