കേരളത്തിലേക്ക് ആദ്യ ട്രെയിൻ ബുധനാഴ്ച; ആഴ്ചയിൽ കൊങ്കൺ വഴി മൂന്ന് രാജധാനി സർവീസുകൾ; ഓൺലൈനിൽ മാത്രം ടിക്കറ്റുകൾ

ന്യൂഡൽഹി: കൊവിഡ് 19 വ്യാപനത്തെ തുടർന്ന് നിർത്തിവെച്ചിരിക്കുന്ന ട്രെയിൻ സർവീസുകൾ മെയ് 12 മുതൽ പുനരാരംഭിക്കും. ആദ്യ ഘട്ടത്തിൽ ഓടുന്ന ട്രെയിനുകളുടെ ലിസ്റ്റ് റെയിൽവേ പുറത്ത് വിട്ടു. കേരളത്തിലേക്കുള്ള ആദ്യ ട്രെയിൻ ബുധനാഴ്ച ഡൽഹിയിൽനിന്ന് പുറപ്പെടും. ന്യൂഡൽഹിയിൽ നിന്ന് മുംബൈ, ബാംഗ്ലൂർ, ചെന്നെ, തിരുവനന്തപുരം തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ 15 കേന്ദ്രങ്ങളിലേക്കും തിരിച്ചും ആകെ 30 സർവീസ് ആണ് ഉണ്ടായിരിക്കുക.

വെള്ളിയാഴ്ചയാണ് കേരളത്തിലേക്കുള്ള ട്രെയിൻ തിരുവനന്തപുരത്ത് എത്തുക. ആഴ്ചയിൽ മൂന്ന് രാജധാനി സർവീസുകളാണ് ആദ്യ ഘട്ടത്തിൽ തിരുവനന്തപുരത്തേക്കും തിരിച്ചും ഉണ്ടാവുക. രാജധാനി സർവീസുകൾ ന്യൂഡൽഹിയിൽ നിന്നായിരിക്കും പുറപ്പെടുക. കൊങ്കൺ പാത വഴിയാണ് സർവീസ്. കോട്ട, വഡോദര, വാസൈ റോഡ്, പൻവേൽ, രത്‌നഗിരി, സാവന്ത്‌വാഡി റോഡ്, മഡ്ഗാവ്, കാർവാർ, ഉടുപ്പി, മംഗലാപുരം, കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, തൃശ്ശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിങ്ങനെയാണ് വണ്ടിയുടെ യാത്ര.

ഇന്ന് വൈകിട്ട് നാല് മണി മുതൽ ഐആർസിടിസി വെബ്‌സൈറ്റ് വഴി ഓൺലൈനായി മാത്രം ടിക്കറ്റ് ബുക്ക് ചെയ്യാം. റെയിൽവേ കൗണ്ടറുകൾ വഴി ബുക്കിങ് ഉണ്ടായിരിക്കില്ല. പ്ലാറ്റ്‌ഫോം ടിക്കറ്റുകളോ ആർഎസി ടിക്കറ്റുകളോ ഉണ്ടായിരിക്കില്ല. മുഖാവരണം ഉൾപ്പടെയുള്ള നിബന്ധനകൾ യാത്രക്കാർ പാലിക്കണം. കൊവിഡ് ലക്ഷണങ്ങൾ കാണിക്കാത്തവർക്ക് മാത്രമാണ് യാത്രാനുമതി. യാത്രയ്ക്ക് മുൻപായി ശരീരോഷ്മാവ് പരിശോധിക്കും.

മെയ് 12 മുതലുള്ള ട്രെയിൻ സർവീസുകൾ:

1. ഹൗറ ന്യൂഡൽഹി(ദിവസേന) മെയ് 12
2. ന്യൂഡൽഹി ഹൗറ(ദിവസേന) മെയ്13
3. രാജേന്ദ്രനഗർ ന്യൂഡൽഹി(ദിവസേന)മെയ് 12
4. ന്യൂഡൽഹി രാജേന്ദ്രനഗർ(ദിവസേന) മെയ്13
5. ന്യൂഡൽഹി ദീബ്രുഗഡ്(ദിവസേന) മെയ് 12
6. ദീബ്രുഗഡ് ന്യൂഡൽഹി(ദിവസേന) മെയ്14
7. ന്യൂഡൽഹി ജമ്മു താവി(ദിവസേന) മെയ് 12
8. ജമ്മു താവി ന്യൂഡൽഹി(ദിവസേന) മെയ് 13
9. ബംഗളൂരു ന്യൂഡൽഹി(ദിവസേന) മെയ് 12
10. ന്യൂഡൽഹി ബംഗളൂരു(ദിവസേന) മെയ് 14
11. ന്യൂഡൽഹിതിരുവനന്തപുരം(ചൊവ്വ, ബുധൻ, ഞായർ) മെയ് 13
12. തിരുവനന്തപുരംന്യൂഡൽഹി(ചൊവ്വ,വ്യാഴം,വെള്ളി) മെയ് 15
13.ന്യൂഡൽഹി ചെന്നൈ (ബുധൻ,വെള്ളി)മെയ്13
14. ചെന്നൈ ന്യൂഡൽഹി(വെള്ളി,ഞായർ) മെയ്15
15. ന്യൂഡൽഹി ബിലാസ്പുർ(വ്യാഴം,ശനി) മെയ് 12
16. ബിലാസ്പൂർ ന്യൂഡൽഹി (തിങ്കൾ,വ്യാഴം) മെയ് 14
17. റാഞ്ചി ന്യൂഡൽഹി (വ്യാഴം,ഞായർ) മെയ് 14
18. ന്യൂഡൽഹി റാഞ്ചി(ബുധൻ,ശനി) മെയ് 12
19. ന്യൂഡൽഹി മുംബൈ (ദിവസേന) മെയ് 13
20. മുംബൈ ന്യൂഡൽഹി(ദിവസേന) മെയ് 12
21. ന്യൂഡൽഹി അഹമ്മദാബാദ്(ദിവസേന) മെയ് 13
22. അഹമ്മദാബാദ്‌ന്യൂഡൽഹി(ദിവസേന) മെയ് 12
23. ന്യൂഡൽഹിഅഗർത്തല(ബുധൻ) മെയ് 20
24. അഗർത്തല ന്യൂഡൽഹി (തിങ്കൾ) മെയ്18
25. ന്യൂഡൽഹി ഭുവനേശ്വർ(ദിവസേന) മെയ് 14
26. ഭുവനേശ്വർ ന്യൂഡൽഹി(ദിവസേന) മെയ് 13
27. ന്യൂഡൽഹി മഡ്ഗാവ് (വെള്ളി,ശനി) മെയ് 15
28. മഡ്ഗാവ് ന്യൂഡൽഹി(തിങ്കൾ,ഞായർ) മെയ് 17
29. ന്യൂഡൽഹി സെക്കന്തരാബാദ്(ഞായർ) മെയ് 17
30. സെക്കന്തരാബാദ് ന്യൂഡൽഹി(ബുധൻ) മെയ് 20

Exit mobile version