കൊവിഡ് വ്യാപനവും ലോക്ക് ഡൗണും; ബുദ്ധിമുട്ടനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ഭക്ഷണ സാധനങ്ങള്‍ അയച്ച് സല്‍മാന്‍ ഖാന്‍, വീഡിയോ

കൊവിഡ് വൈറസ് വ്യാപനത്തിലും ലോക്ക് ഡൗണിലും ബുദ്ധിമുട്ടനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ഭക്ഷണ സാധനങ്ങള്‍ എത്തിച്ച് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. കാളവണ്ടികളിലും ട്രക്കുകളിലുമാണ് താരം ആളുകള്ക്ക് പലചരക്ക് സാധനങ്ങള്‍ എത്തിച്ച് നല്‍കിയത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു കഴിഞ്ഞു.

സല്‍മാന്‍ ഖാന്‍ തന്നെയാണ് വീഡിയോ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവച്ചത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മുംബൈയില്‍ ഫ്‌ലാറ്റില്‍ നിന്നും മാറി പാന്‍വലിലെ ഫാം ഹൗസിലാണ് കുടുംബത്തോടൊപ്പം സല്‍മാന്‍ താമസിക്കുന്നത്. കാമുകി യൂലിയ വന്തൂരും നടി ജാക്വിലിനും ഒപ്പമുണ്ടായിരുന്നു.

Exit mobile version