ചീഫ് ഡിഫൻസ് സ്റ്റാഫും മൂന്ന് സേനാമേധാവികളും ഇന്ന് മാധ്യമങ്ങളെ കാണും; അപൂർവ്വ വാർത്താസമ്മേളനത്തിന് തയ്യാറെടുപ്പ്

ന്യൂഡൽഹി: കൊവിഡിന്റെ പശ്ചാത്തലത്തിൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ബിപിൻ റാവത്തിന്റെ നേതൃത്വത്തിൽ മൂന്ന് സൈനിക മേധാവികളും ചേർന്ന് ഇന്ന് ആറ് മണിക്ക് മാധ്യമങ്ങളെ കാണും. അത്യപൂർവ്വമായിട്ടാണ് ഇത്തരത്തിലൊരു വാർത്താസമ്മേളനം.

കൊറോണ വൈറസ് വ്യാപനത്തെ രാജ്യം നേരിടുന്നതിനിടെയാണ് സൈനിക മേധാവികൾ മാധ്യമങ്ങളുടെ മുന്നിലെത്തുന്നത്. നിർണ്ണായക തീരുമാനങ്ങൾ പ്രഖ്യാപിക്കാനുള്ള സാധ്യതകളാണുള്ളത്. സിഡിഎസ് മൂന്ന് സൈനിക മേധാവിമാർക്കൊപ്പം മാധ്യമങ്ങളെ കാണുന്നത് ആദ്യമായിട്ടാണ്.

രാജ്യം കൊവിഡിനെതിരെ പോരാടുന്ന ഘട്ടത്തിൽ ജനങ്ങളേയും സർക്കാരിനേയും സൈന്യത്തിന് കഴിയുന്ന വിധത്തിൽ സഹായിക്കുന്നതിന് കൽപനകൾക്കപുറത്തേക്കും പ്രവർത്തിക്കേണ്ടതുണ്ടെന്ന് ബിപിൻ റാവത്ത് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.

അച്ചടക്കവും ക്ഷമയും വൈറസ് പടരുന്നത് തടയാൻ പ്രതിരോധ സേവനങ്ങളെ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് സൈനിക മേധാവിമാരുമായും സിഡിഎസുമായും വ്യാഴാഴ്ച ചർച്ച നടത്തിയിരുന്നു.

Exit mobile version