കൊറോണ വൈറസ് വ്യാപനത്തില്‍ സാമ്പത്തിക പ്രതിസന്ധി; പെട്രോളിന് ആറും ഡീസലിന് അഞ്ച് രൂപയും വര്‍ധിപ്പിച്ച് പരിഹാരം കണ്ട് നാഗാലാന്റ്

കൊഹിമ: കൊറോണ വൈറസ് വ്യാപനത്തില്‍ മൂലം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ച് നാഗാലാന്റ്. ഡീസലിന് അഞ്ച് രൂപയും പെട്രോള്‍, മോട്ടോര്‍ സ്പിരിറ്റ് എന്നിവയ്ക്ക് ആറ് രൂപ വീതവുമാണ് സെസ് ഇനത്തില്‍ വര്‍ധിപ്പിച്ചത്. ഏപ്രില്‍ 28 അര്‍ധരാത്രി മുതല്‍ വിലവര്‍ധനവ് പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു.

നേരത്തെ അസം സര്‍ക്കാര്‍ ഡീസലിന് നികുതി ലിറ്ററിന് 5 രൂപയും പെട്രോളിന് ലിറ്ററിന് 6 രൂപയും വര്‍ധിപ്പിച്ചിരുന്നു. വരുമാനം കുറയുന്നതിനെ നേരിടാന്‍ മേഘാലയ രണ്ട് ശതമാനം വില്‍പ്പന നികുതി സര്‍ചാര്‍ജും പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നാഗാലാന്റിന്റെയും നടപടി.

കൊവിഡ് വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞ മാസം പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ക്ഡൗണിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ നിരവധി സംസ്ഥാനങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

Exit mobile version