മാളുകളും മാര്‍ക്കറ്റുകളും അടച്ചിടും; ഒറ്റപ്പെട്ട കടകള്‍ തുറക്കാമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വ്യക്തത വരുത്തി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍.

ഡല്‍ഹിയില്‍ മാളുകളും മാര്‍ക്കറ്റുകളും അടച്ചിടുന്നത് തുടരുമെന്നും ഒറ്റപ്പെട്ടുള്ള കടകള്‍ മാത്രം തുറക്കാന്‍ അനുവദിക്കുമെന്നും അരവിന്ദ് കെജരിവാള്‍ പറയുന്നു. ‘ കൊറോണ ബാധിതമല്ലാത്ത പ്രദേശങ്ങളില്‍ ലോക്കഡൗണ്‍ ഇളവുകള്‍ നല്‍കണമെന്ന കേന്ദ്ര ഉത്തരം വന്ന ശേഷം നിയന്ത്രണങ്ങള്‍ ലഘൂകരിക്കേണ്ടതില്ലെന്ന് കഴിഞ്ഞ ആഴ്ച സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ സ്ഥിതിഗതികള്‍ വീണ്ടും അവലോകനം ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചിരുന്നു.”- മുഖ്യമന്ത്രി പറയുന്നു.

കേന്ദ്രത്തിന്റെ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ തീരുമാനിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മാര്‍ക്കറ്റുകള്‍, മാര്‍ക്കറ്റ് കോംപ്ലക്സുകള്‍, മാളുകള്‍ എന്നിവ വീണ്ടും തുറക്കില്ല. ഒറ്റപ്പെട്ട കടകള്‍ മാത്രമേ തുറക്കൂകയുള്ളൂ. അടച്ചിട്ട പ്രദേശങ്ങളില്‍ മാറ്റമൊന്നുമില്ല. അവുടെ നിയന്ത്രണങ്ങള്‍ തുടരും. രാജ്യവ്യാപക ലോക്ക്ഡൗണ്‍ ആവസാനിക്കുന്ന മെയ് 3 വരെ മറ്റ് ഇളവുകളും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version