സ്വര്‍ണവില പവന് 65000 രൂപയാവും, അധികം വൈകില്ല

മുംബൈ: കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്ന സ്വര്‍ണവില ഇപ്പോഴുള്ളതിന്റെ ഇരട്ടിവിലയിലെത്തുമെന്ന് നിരീക്ഷകര്‍. 2021 അവസാനം ആകുമ്പോഴേക്കും സ്വര്‍ണ വില ഇരട്ടിയാകും എന്നാണ് നിരീക്ഷകര്‍ പറയുന്നത്. കൊറോണ കാരണം അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയില്‍ വലിയ ഇടിവ് സംഭവിച്ചപ്പോള്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പണമൊഴുക്കിയതാണ് വില കൂടാന്‍ കാരണം.

വൈറസ് വ്യാപനം രൂക്ഷമായി ലോകം കൊറോണ ഭീതിയില്‍ കഴിയുമ്പോഴും സ്വര്‍ണ വിലയില്‍ വലിയ വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. നിലവില്‍ ഒരു പവന് 34000 രൂപയില്‍ എത്തിനില്‍ക്കുകയാണ്. ഒന്നര വര്‍ഷത്തിനുള്ളില്‍ ഇത് 75 ശതമാനം വര്‍ധിച്ചേക്കും എന്നാണ് വിദഗ്ധരുടെ നിരീക്ഷണം.

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയില്‍ വലിയ ഇടിവ് സംഭവിച്ചപ്പോള്‍ പലരും സ്വര്‍ണത്തിലേക്ക് കൂടുതല്‍ പണമൊഴുക്കി. ഇതാണ് സ്വര്‍ണവില കുതിച്ചുയരാന്‍ കാരണമായത്. ഈ നിലയ്ക്കാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത് എങ്കില്‍ 2021 അവസാനും ആകുമ്പോഴേക്കും സ്വര്‍ണവിലയില്‍ ഞെട്ടിപ്പിക്കുന്ന വര്‍ദ്ധന ആണ് ഉണ്ടാവുകയെന്ന് നീരീക്ഷകര്‍ ഒന്നടങ്കം പറയുന്നു.

10 ഗ്രാമിന് 82,000 രൂപ വരെ എത്തുമെന്നാണ് വിലയിരുത്തുന്നത്. അപ്പോള്‍ ഒരു പവന്‍ സ്വര്‍ണത്തിന് 62,500 രൂപ വില വരും. ഇന്ത്യയില്‍ സ്വര്‍ണം ആഭരണ നിര്‍മാണത്തിനാണ് പ്രധാനമായും ഉപയോഗിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പല വിവാഹങ്ങളും മാറ്റിവച്ചതോടെ സ്വര്‍ണാഭരണങ്ങളുടെ ഡിമാന്റ് കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. എന്നാല്‍ ലോക്ക് ഡൗണിന് ശേഷം ഡിമാന്റ് കൂടി വര്‍ദ്ധിക്കുന്നതോടെ വില ഇനിയും കൂടാനാണ് സാധ്യത.

Exit mobile version