നീറ്റ് പരീക്ഷ ഇരുപത്തഞ്ച് വയസ്സ് കഴിഞ്ഞവര്‍ക്കും എഴുതാമെന്ന് സുപ്രീംകോടതി; അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒരാഴ്ചത്തേക്ക് കൂടി നീട്ടാനും നിര്‍ദ്ദേശം

ന്യൂഡല്‍ഹി: എംബിബിഎസ് അടക്കമുള്ള യുജി കോഴ്‌സുകളുടെ പ്രവേശനത്തിനായുള്ള നീറ്റ് പരീക്ഷ 25 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കും എഴുതാമെന്ന് സുപ്രീംകോടതി.

എന്നാല്‍ സിബിഎസ്ഇ പ്രായപരിധി നിശ്ചയിച്ചതിനെതിരെ, സുപ്രീം കോടതിയുടെ പരിഗണനയില്‍ ഉള്ള കേസിന്റെ വിധിക്ക് അനുസൃതമായിരിക്കും പ്രവേശനം സംബന്ധിച്ച അന്തിമ തീരുമാനമെന്ന് കോടതി അറിയിച്ചു. ഉയര്‍ന്ന പ്രായ പരിധി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികളില്‍ ഫെബ്രുവരിയില്‍ അന്തിമ വാദം കേള്‍ക്കാനും കോടതി തീരുമാനിച്ചു. ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റെതാണ് തീരുമാനം.

കൂടാതെ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒരാഴ്ചത്തേക്ക് കൂടി നീട്ടാനും സുപ്രീം കോടതി നിര്‍ദേശിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ അവസാനിക്കാനിരിക്കെയാണ് സുപ്രീംകോടതി നിര്‍ദ്ദേശം.

Exit mobile version