ഐഎസ്ആര്‍ഒ തദ്ദേശീയമായി വികസിപ്പിച്ച ‘ഹൈസിസ്’ ഇന്ന് വിക്ഷേപിക്കും

സതീഷ്ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് 9.57നാണ് വിക്ഷേപണം

ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭൗമനിരീക്ഷണ ഉപഗ്രഹമായ ഹൈസിസ് ഇന്ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിക്കും. സതീഷ്ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് 9.58നാണ് വിക്ഷേപണം.

ഭൂമിയുടെ ഉപരിതലത്തെ ഏറ്റവും അടുത്ത് നിന്ന് നിരീക്ഷിക്കുകയാണ് ഹൈസിസിന്റെ ലക്ഷ്യം. പിഎസ്എല്‍വി സി-43 ലാണ് ഉപഗ്രഹം ഭ്രമണപഥത്തിലേക്ക് കുതിക്കുക. ഹൈസിസിനൊപ്പം അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള മുപ്പത് ചെറു ഉപഗ്രഹങ്ങളും പിഎസ്എല്‍വി സി-43ല്‍ വിക്ഷേപിക്കും.

Exit mobile version