സാമ്പത്തിക മേഖലയ്ക്ക് 50000 കോടി രൂപ; സംസ്ഥാനങ്ങൾക്ക് കൊവിഡ് പ്രതിരോധത്തിന് 60 ശതമാനം അധിക ഫണ്ട്; പ്രഖ്യാപനങ്ങളുമായി റിസർവ് ബാങ്ക്

ന്യൂഡൽഹി: രാജ്യം കൊവിഡിനെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ പോകുന്നതിനിടെ ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി റിസർവ് ബാങ്ക്. അടിയന്തര സാഹചര്യമായതിനാൽ തന്നെ ആർബിഐ പ്രധാനമായും ഇടപെടുന്ന കാര്യങ്ങൾ ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വിശദീകരിച്ചു.

*പണ ലഭ്യത ഉറപ്പാക്കുക
*വായ്പാ ലഭ്യത ഉറപ്പാക്കുക
*സാമ്പത്തിക സമ്മർദ്ദം ഒഴിവാക്കുക
*സുഗമമായ വിപണി ഉറപ്പാക്കുക, എന്നിവയ്ക്കാണ് ആർബിഐ പ്രാമുഖ്യം നൽകുന്നത്.
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അതിനാൽ സാമ്പത്തിക മേഖലക്ക് ഊർജ്ജം പകരാനുള്ള ആർബിഐ നടപടികൾ കൈക്കൊള്ളുകയാണെന്നും ശക്തികാന്ത ദാസ് കൂട്ടിച്ചേർത്തു. അടിയന്തരമായി ചെയ്യേണ്ട
അടിസ്ഥാന നടപടികളും ആർബിഐ ഗവർണർ പങ്കുവച്ചു. ഇതിനായി ആർബിഐ ലക്ഷ്യമിടുന്നത് ഇതാണ്:
*ചെറുകിട ഇടത്തരം മേഖലകൾക്ക് 50000 കോടി രൂപ
*റിവേഴ്‌സ് റിപ്പോ നിരക്ക് 4 ശതമാനത്തിൽ നിന്ന് 3.75 ആയി കുറച്ചു. *സംസ്ഥാനങ്ങൾക്ക് കൊവിഡ് പ്രതിരോധത്തിന് 60% അധിക ഫണ്ട്

കൂടാതെ രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്തിയെന്നും അദ്ദേഹം വിശദീകരിച്ചു. സാഹര്യങ്ങൾ ആർബിഐ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. രാജ്യത്തെ സാമ്പത്തിക മേഖലയിലെ സ്ഥിതി ഗുരുതരമാണ്. സാമ്പത്തിക സാഹചര്യം വിശകലനം ചെയ്യുന്നുണ്ട്. ഇന്ത്യ 1.9% വളർച്ചാനിരക്ക് നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ശക്തികാന്ത ദാസ് പറഞ്ഞു.

ജി 20 രാജ്യങ്ങളിൽ ഉയർന്ന വളർച്ചാ നിരക്ക് ഇന്ത്യക്ക് ആയിരിക്കുമെന്നും ആർബിഐ ഗവർണർ പറഞ്ഞു. ജിഡിപി പോസിറ്റീവ് സൂചനകൾ കാണിക്കുന്ന ചുരുക്കം രാജ്യങ്ങളിൽ ഇന്ത്യയുമുണ്ട്. രാജ്യത്തെ എടിഎമ്മുകളിൽ 91% വും സജ്ജമാണ്. ബാങ്കുകൾ അവസരോചിതമായി ഇടപെടുന്നുണ്ടെന്നും ശക്തികാന്ത ദാസ് പറഞ്ഞു.

അതേസമയം, മാർച്ച് 27 ന് വായ്പാ മൊറട്ടോറിയം പ്രഖ്യാപിച്ചതിന് തുടർച്ചയായാണ് രണ്ടാം സാമ്പത്തിക പാക്കേജ് എന്ന നിലയിൽ റിസർവ്വ് ബാങ്കിന്റെ പ്രഖ്യാപനങ്ങൾ വരുന്നത്. കാർഷിക ഗ്രാമീണ മേഖലകളിലും ഭവന നിർമ്മാണ രംഗത്തുമെല്ലാം പണം വിനിയോഗിക്കപ്പെടാവുന്ന വിധത്തിലാണ് പ്രഖ്യാപനം. സംസ്ഥാന സർക്കാറുകൾക്കും കൂടുതൽ പണമെത്തിക്കാൻ ലക്ഷ്യമിട്ടാണ് റിസർവ്വ് ബാങ്ക് പ്രഖ്യാപനം. സംസ്ഥാനങ്ങൾക്ക് ചെലവഴിക്കാവുന്ന തുകയുടെ പരിധി അറുപത് ശതമാനമായി ഉയർത്തിയത് കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് ആശ്വാസമാകും

Exit mobile version