പിസ വിതരണക്കാരന് കൊവിഡ് 19; പിസ വിതരണം ചെയ്ത 72കുടുംബങ്ങളും സഹപ്രവര്‍ത്തകരായ 16 പേരും ക്വാറന്റൈനില്‍

ന്യൂഡല്‍ഹി: പിസ വിതരണക്കാരന് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ക്വാറന്റൈനില്‍ ആയത് 72കുടുംബങ്ങളാണ്. കൂടാതെ സഹപ്രവര്‍ത്തകരായ 16 പേരും ഇപ്പോള്‍ നിരീക്ഷണത്തിലാണ്. സൗത്ത് ഡല്‍ഹിയിലാണ് സംഭവം. ഇയാള്‍ പിസ വിതരണം ചെയ്‌തെന്ന് കണ്ടെത്തിയ 72 വീടുകളിലുള്ളവരാണ് ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.

മാള്‍വിയ നഗറില്‍ ഇയാള്‍ക്കൊപ്പം ജോലി ചെയ്ത 16 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. അതേസമയം, നിരീക്ഷണത്തിലുള്ള ആരെയും ഇതുവരെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിട്ടില്ല. എല്ലാവരോടും വീടുകളില്‍ ക്വാറന്റൈനില്‍ കഴിയാനാണ് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കാണിച്ചാല്‍ ഉടന്‍തന്നെ പരിശോധന നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ആഴ്ചയാണ് ഇയാള്‍ക്ക് വൈറസ് സ്ഥിരീകരിച്ചത്. മാര്‍ച്ച് അവസാനവാരം വരെ ഇയാള്‍ പിസ വിതരണം ചെയ്തിരുന്നതായാണ് വിവരം. ഇയാള്‍ ഭക്ഷണം വിതരണം ചെയ്ത കൂടുതല്‍ വീടുകളും ഇയാളുമായി ഇടപഴകിയ മറ്റുള്ളവരേയും കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.

Exit mobile version