എംഎല്‍എ വിടി ബല്‍റാം സ്വയം നിരീക്ഷണത്തില്‍; കൊവിഡ് പരിശോധനാ ഫലത്തിനായി കാത്തിരിക്കുന്നുവെന്ന് എംഎല്‍എ, കുറിപ്പ്

കൊച്ചി: എംഎല്‍എ വിടി ബല്‍റാം സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. അദ്ദേഹം തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം പങ്കുവെച്ചത്. തൃത്താല പോലീസ് സ്റ്റേഷനിലെ ഒരുദ്യോഗസ്ഥന് കൊവിഡ് പോസിറ്റീവ് ആയി റിസള്‍ട്ട് വന്നിട്ടുണ്ട്. ആഗസ്ത് 12ന് സ്വാബ് എടുത്ത ഇദ്ദേഹത്തിന് ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. എന്നിരുന്നാലും ആഗസ്ത് 3 മുതല്‍ ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന എല്ലാവരേയും പ്രൈമറി കോണ്‍ടാക്റ്റുകളായാണ് വിലയിരുത്തുന്നത്.

പരുതൂര്‍ പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ ചില വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനായി ആഗസ്ത് 6 ന് ഞാനും ഇദ്ദേഹവുമായി അല്‍പ്പസമയം സമ്പര്‍ക്കത്തിലുണ്ടായിരുന്നു. ആയതിനാല്‍ ഇദ്ദേഹത്തിന് പോസിറ്റീവാണെന്ന വാര്‍ത്ത അറിഞ്ഞ ഇന്നലെ ഉച്ചക്ക് ശേഷം മുതല്‍ ഞാന്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുകയാണ്. സഹപ്രവര്‍ത്തകരായ യാസീന്‍, ഷെരീഫ് എന്നിവരും ക്വാറന്റൈനിലാണെന്ന് വിടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

ഇന്ന് രാവിലെ പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ നിന്ന് കൊവിഡ് പരിശോധനക്കുള്ള സ്വാബ് എടുത്തിട്ടുണ്ട്. അതിന്റെ റിസള്‍ട്ട് വരുന്നത് വരെ ക്വാറന്റീന്‍ തുടരും. റിസള്‍ട്ടിനനുസരിച്ച് ആരോഗ്യ വകുപ്പ് അധികൃതരുടെ ബാക്കി നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതായിട്ടുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

തൃത്താല പോലീസ് സ്റ്റേഷനിലെ ഒരുദ്യോഗസ്ഥന് കോവിഡ് പോസിറ്റീവ് ആയി റിസൾട്ട് വന്നിട്ടുണ്ട്. ആഗസ്ത് 12ന് സ്വാബ് എടുത്ത ഇദ്ദേഹത്തിന് ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. എന്നിരുന്നാലും ആഗസ്ത് 3 മുതൽ ഇദ്ദേഹവുമായി സമ്പർക്കത്തിലുണ്ടായിരുന്ന എല്ലാവരേയും പ്രൈമറി കോൺടാക്റ്റുകളായാണ് വിലയിരുത്തുന്നത്.

പരുതൂർ പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ ചില വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതിനായി ആഗസ്ത് 6 ന് ഞാനും ഇദ്ദേഹവുമായി അൽപ്പസമയം സമ്പർക്കത്തിലുണ്ടായിരുന്നു. ആയതിനാൽ ഇദ്ദേഹത്തിന് പോസിറ്റീവാണെന്ന വാർത്ത അറിഞ്ഞ ഇന്നലെ ഉച്ചക്ക് ശേഷം മുതൽ ഞാൻ സ്വയം ക്വാറൻ്റീനിൽ പ്രവേശിച്ചിരിക്കുകയാണ്. സഹപ്രവർത്തകരായ യാസീൻ, ഷെരീഫ് എന്നിവരും ക്വാറൻ്റീനിലാണ്.

ഇന്ന് രാവിലെ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ നിന്ന് കോവിഡ് പരിശോധനക്കുള്ള സ്വാബ് എടുത്തിട്ടുണ്ട്. അതിൻ്റെ റിസൾട്ട് വരുന്നത് വരെ ക്വാറൻ്റീൻ തുടരും. റിസൾട്ടിനനുസരിച്ച് ആരോഗ്യ വകുപ്പ് അധികൃതരുടെ ബാക്കി നിർദ്ദേശങ്ങൾ പാലിക്കേണ്ടതായിട്ടുമുണ്ട്.

ഈ സാഹചര്യത്തിൽ ഇന്ന് പലയിടത്തുമായി ഏറ്റിരുന്ന ചെറിയ ചെറിയ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളടക്കം കുറച്ച് ദിവസത്തേക്ക് പരിപാടികളിൽ ഒന്നും പങ്കെടുക്കാൻ കഴിയാത്തതിൽ ഖേദിക്കുന്നു. അടുത്ത ഏതാനും ദിവസം എം എൽ എ ഓഫീസും പ്രവർത്തിക്കുന്നതായിരിക്കില്ല. വീട്ടിലും സന്ദർശകരെ കാണാൻ നിർവ്വാഹമില്ല. അത്യാവശ്യക്കാർക്ക് എൻ്റെ നമ്പറിന് പുറമേ 9446672210 (മുഹമ്മദലി), യാസീൻ (9107686868) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Exit mobile version