ലോക്ക് ഡൗണ്‍; വിമാന സര്‍വീസും മെയ് മൂന്ന് വരെ ഉണ്ടാകില്ല

ന്യൂഡല്‍ഹി: രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗണ്‍ 19 ദിവസം കൂടി നീട്ടിയ പശ്ചാത്തലത്തില്‍ വിമാന സര്‍വീസുകളും ഉണ്ടാവില്ലെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. മെയ് മൂന്നുവരെ ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വീസുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് കൊവിഡ് നിയന്ത്രണ വിധേയമായ ശേഷം മാത്രം വിമാന സര്‍വീസുകള്‍ ആരംഭിച്ചാല്‍ മതിയെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.

മെയ് മൂന്ന് വരെയാണ് ലോക്ക് ഡൗണ്‍ നീട്ടിയിരിക്കുന്നത്. മെയ് മൂന്നുവരെ യാത്രാ തീവണ്ടികള്‍ ഉണ്ടാകില്ലെന്ന് റയില്‍വേ അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് 24 മുതല്‍ ട്രെയിന്‍ സര്‍വീസ് ഇന്ത്യയില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

കൊവിഡ് പ്രതിരോധത്തില്‍ അടുത്ത ഒരാഴ്ച അതീവ നിര്‍ണായകമാണ്. ഈ സാഹചര്യത്തിലാണ് ലോക്ക് ഡൗണ്‍ നീട്ടിയത്. ഏപ്രില്‍ 20 വരെ കടുത്ത നിയന്ത്രണം ഉണ്ടാകും. അതിനുശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി ഇളവുകള്‍ പ്രഖ്യാപിക്കുന്നതില്‍ തീരുമാനം ഉണ്ടാകുമെന്നാണ് പ്രധാനമന്ത്രി അറിയിച്ചത്.

Exit mobile version