ലോക്ക് ഡൗണില്‍ ഭക്ഷണം ലഭിക്കാതെ ദുരിതമനുഭവിക്കുന്ന 45,000 പേര്‍ക്ക് ഭക്ഷണം നല്‍കി ബോളിവുഡ് താരം സോനു സൂദ്

മുംബൈ: ലോക്ക് ഡൗണില്‍ ഭക്ഷണം ലഭിക്കാതെ ദുരിതമനുഭവിക്കുന്ന 45,000 പേര്‍ക്ക് ഭക്ഷണം നല്‍കി ബോളിവുഡ് താരം സോനു സൂദ്. ബൃഹാന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനുമായി സഹകരിച്ചാണ് താരം ആവശ്യക്കാര്‍ക്ക് ഭക്ഷണം എത്തിച്ച് നല്‍കുന്നത്. അന്ധേരി, ജോഗേശ്വരി, ജുഹു, ബാന്ദ്ര, എന്നിവടങ്ങളിലാണ് ഭക്ഷണം വിതരണം.

‘നമ്മളില്‍ പലര്‍ക്കും ഭക്ഷണവും താമസിക്കാന്‍ നല്ല വീടുമൊക്കെയുണ്ട്. എന്നാല്‍ ഒരു നേരത്തെ ഭക്ഷണം പോലുമില്ലാത്തവരും ഉണ്ടാകും. അവരെ സഹായിക്കാനാണ് അന്നദാനം തുടങ്ങിയത്. കുറേ ആളുകളെ സഹായിക്കാന്‍ സാധിക്കും എന്ന് വിചാരിക്കുന്നു’ എന്നാണ് താരം ഇതിനെകുറിച്ച് പറഞ്ഞത്.

ഭക്ഷണ വിതരണത്തിന് പുറമെ കൊവിഡ് രോഗികളെ പരിചരിക്കുന്ന ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും താമസിക്കാനായി ജുഹുവിലെ തന്റെ ഹോട്ടല്‍ വിട്ടു നല്‍കുമെന്നും താരം നേരത്തേ അറിയിച്ചിരുന്നു. ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനായി രാവും പകലും അധ്വാനിക്കുന്ന നമ്മുടെ രാജ്യത്തെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും പാരാ മെഡിക്കല്‍ സ്റ്റാഫുകള്‍ക്കുമായി എന്തെങ്കിലും ചെയ്യാന്‍ കഴിയുക എന്നത് തന്നെ തനിക്ക് ലഭിച്ച ഏറ്റവും വലിയ ബഹുമതിയാണെന്നാണ് താരം പറഞ്ഞത്.

Exit mobile version