‘ഉത്തരവാദിത്വമുള്ള പൗരൻ ആകാം’; കൊറോണ കാലത്ത് സോപ്പിട്ട് കൈ കഴുകി റാക്കൂൺ; ഏറ്റെടുത്ത് സോഷ്യൽമീഡിയ

കൊറോണ വൈറസിനെ അകറ്റി നിർത്താൻ സാമൂഹിക അകലവും കൈ സോപ്പിട്ട് വൃത്തിയായി കഴുകുന്നതുമാണ് ഏറ്റവും മികച്ച മാർഗ്ഗമെന്ന് ഡബ്ല്യുഎച്ച്ഒ പോലും പറഞ്ഞിരിക്കുകയാണ്. 20 സെക്കന്റ് നേരമെങ്കിലും കൈ കഴുകണമെന്നും ആരോഗ്യ പ്രവർത്തകർ അറിയിച്ചിരുന്നു.

ഇത്തരത്തിലുള്ള കൈകഴുകൽ വീഡിയോകൾ സോഷ്യൽമീഡിയ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യൻ ഫോറസ്റ്റ് സർവീസസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥൻ പർവീൻ കസ്വാൻ ഒരു വ്യത്യസ്തമായ കൈ കഴുകൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇവിടെ കൈ കഴുകുന്നത് ഒരു റാക്കൂണാണ് എന്നു മാത്രം.

‘എല്ലാവരും ശ്രദ്ധാപൂർവ്വം കൈകഴുകണം. റാക്കൂണിന്റെ രണ്ടാമത്തെ ഡെമോ. ശ്രദ്ധാപൂർവ്വം കാണുക. എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. 15 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ഒരു റാക്കൂൺ കൈകൾ കഴുകുന്നതാണുള്ളത്. ആദ്യം വെള്ളം നിറച്ച പാത്രത്തിൽ കൈ വയ്ക്കുന്നു. പിന്നീട് സോപ്പ് എടുത്ത് കൈയ്യിൽ തടവുന്നു. പിന്നെ വീണ്ടും വെള്ളത്തിൽ മുക്കുന്നു. ഇതാണ് വീഡിയോയുടെ ഉള്ളടക്കം.

Exit mobile version